spot_imgspot_img

വിദ്യാഭ്യാസരംഗത്ത് സാങ്കേതികവിദ്യ പ്രധാന പങ്കുവഹിക്കുന്നു: മന്ത്രി വി.ശിവൻകുട്ടി

Date:

spot_img

തിരുവനന്തപുരം: ഇടവ സർക്കാർ മുസ്ലിം യു. പി സ്‌കൂളിൽ നിർമാണം പൂർത്തിയാക്കിയ പുതിയ ബഹുനില മന്ദിരവും പനയറ സർക്കാർ എൽ.പി സ്‌കൂൾ, പകൽക്കുറി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ പുതിയ ബഹുനില മന്ദിരങ്ങളുടെ നിർമാണ പ്രവർത്തനങ്ങളും പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ കേരളം മാതൃകാപരമായ നിലവാരം പുലർത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരളം സ്ഥിരമായി ഉയർന്ന സാക്ഷരതാ നിരക്ക് കൈവരിക്കുകയും വിദ്യാഭ്യാസത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ ഗണ്യമായ പുരോഗതി കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ലിംഗഭേദമോ സാമൂഹിക പശ്ചാത്തലമോ ഇല്ലാതെ എല്ലാവർക്കും തുല്യമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെ പ്രധാന കാരണമെന്നും മന്ത്രി വ്യക്തമാക്കി. മതിയായ സ്‌കൂൾ കെട്ടിടങ്ങൾ, സുസജ്ജമായ ക്ലാസ് മുറികൾ, ആധുനിക പഠന സൗകര്യങ്ങൾ എന്നിവ വിദ്യാർത്ഥികളെ പഠനത്തിൽ മികവ് പുലർത്താൻ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം വളർത്തിയെടുത്തിട്ടുണ്ട്. കൂടാതെ, സാങ്കേതികവിദ്യയിലെ സർക്കാർ നിക്ഷേപം പഠന പ്രക്രിയയെ മെച്ചപ്പെടുത്തി, വിദ്യാഭ്യാസത്തെ കൂടുതൽ ആകർഷകവും പ്രാപ്യവുമാക്കിയെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബഹുനിലമന്ദിരങ്ങൾക്കുള്ള തുക അനുവദിച്ചത്. ഇടവ സർക്കാർ മുസ്ലിം യു.പി സ്‌കൂളിൽ 1.76 കോടി രൂപയാണ് ബഹുനിലമന്ദിരത്തിനായി ചെലവായത്. 6,932 ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക രീതിയിൽ നിർമിച്ച കെട്ടിടത്തിൽ 10 ക്ലാസ് മുറികൾ, ഒരു സ്റ്റാഫ് റൂം, പ്രധാനാധ്യപികയുടെ ഓഫീസ് മുറി, വരാന്ത, സ്റ്റെയർ റൂം എന്നിവയാണുള്ളത്. ഇതിന് പുറമേ ആധുനിക രീതിയിലുള്ള പ്രവേശന കവാടം,സ്റ്റേജ് പ്ലാറ്റ്‌ഫോം, ഇന്റർലോക്ക് പാകിയ ഫ്‌ളോർ എന്നിവയും ഉൾപ്പെട്ടിട്ടുണ്ട്.

ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ പനയറ സർക്കാർ എൽ.പി. സ്‌കൂളിൽ ഒരു കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. രണ്ട് നിലകളിലായി 3,280 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന കെട്ടിടത്തിൽ താഴത്തെ നിലയിൽ 3 ക്ലാസ് മുറികളും, ഒരു സ്റ്റാഫ് മുറിയും, രണ്ട് ശുചിമുറികളുമാണുള്ളത്. മുകളിലത്തെ നിലയിൽ ഒരു ക്ലാസ് മുറിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്ന് നില കെട്ടിടത്തിനുള്ള ഫൗണ്ടേഷനാണ് നൽകിയിരിക്കുന്നത്. എട്ട് മാസമാണ് നിർമാണ കാലയളവ്.

പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ പകൽക്കുറി സർക്കാർ വി.എച്ച്.എസ്.എസിൽ പുതിയ കെട്ടിടത്തിനായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതിയിൽ നിന്നും അഞ്ച് കോടി നാൽപത് ലക്ഷം രൂപയാണ് വിനിയോഗിക്കുന്നത്. രണ്ട് നിലകളിലായി 5,804 ചതുരശ്ര അടി വിസ്തീർണത്തിൽ പണിയുന്ന കെട്ടിടത്തിൽ താഴത്തെ നിലയിൽ രണ്ട് ക്ലാസ്മുറികളും, ശുചിമുറി സൗകര്യത്തോടു കൂടിയ ഒരു സ്റ്റാഫ് മുറിയും, ഒരു ഓഫീസ് മുറിയുമാണുള്ളത്. മുകളിലത്തെ നിലയിൽ ഒരു ക്ലാസ് മുറിയും രണ്ട് ലാബ് മുറികളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കെട്ടിടത്തിന്റെ നിർമാണ കാലാവധി ഒരു വർഷമാണ്. .

വി. ജോയ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇടവ, ചെമ്മരുതി, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പരിപാടികളിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചുമട്ടുതൊഴിലാളി മേഖല സംരക്ഷിക്കുക: കഴക്കൂട്ടം ഉപസമിതി ഓഫീസിന് മുന്നിൽ സമരവുമായി ചുമട്ടുതൊഴിലാളികൾ

തിരുവനന്തപുരം: നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ചുമട്ടുതൊഴിലാളികൾ സത്യാഗ്രഹം സംഘടിപ്പിച്ചു. കഴക്കൂട്ടം ഉപസമിതി...

പോത്തന്‍കോട് – മംഗലപുരം റോഡ്: 37 കോടിയുടെ നിര്‍മ്മാണ ടെണ്ടര്‍ മന്ത്രിസഭ അംഗീകരിച്ചു : മന്ത്രി ജി.ആര്‍.അനില്‍

പോത്തന്‍കോട് : നെടുമങ്ങാട് - മംഗലപുരം റോഡ് വികസനത്തിന്റെ ഭാഗമായ പോത്തൻകോട്...

ഏഷ്യാ കപ്പ്‌ അണ്ടർ-19 ടീമിലിടം നേടി മലയാളി താരം മുഹമ്മദ് ഇനാൻ

ഏഷ്യാ കപ്പ് അണ്ടർ-19 ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിലേയ്ക്ക് മലയാളി ലെഗ്സ്പിന്നര്‍...

കൂച്ച് ബെഹാറില്‍ ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാന് സെഞ്ച്വറി; കേരളത്തിന് ലീഡ്

തിരുവനന്തപുരം: കേരളത്തിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ബിഹാറിനെതിരെ...
Telegram
WhatsApp