spot_imgspot_img

അല്ലാഹുവും ഗണപതിയും വിശ്വാസ പ്രമാണത്തിന്റെ ഭാഗമെന്ന് എം വി ഗോവിന്ദൻ

Date:

ഡൽഹി: ഗണപതി മിത്താണെന്നോ അല്ലാഹു മിത്തല്ലെന്നോ പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇങ്ങനെ ഒരു പരാമർശം താനോ സ്പീക്കർ എഎൻ ഷംസീറോ പറഞ്ഞിട്ടില്ല. വിശ്വാസ പ്രമാണങ്ങളെ മിത്താണെന്ന് പറയേണ്ട കാര്യമില്ല. ”പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം” എന്നതാണ് മിത്തായി ചൂണ്ടിക്കാട്ടിയത്. വിശ്വാസികൾ വിശ്വാസത്തിന്റെ ഭാഗമായി അള്ളാഹുവിലും ഗണപതിയിലും വിശ്വസിക്കുന്നു. പിന്നെന്തിനാണ് ഞങ്ങളതിനെ മിത്തായി വ്യാഖ്യാനിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഗണപതി മിത്താണെന്ന് ഷംസീർ പറഞ്ഞിട്ടില്ലെന്നും മറിച്ചു നടക്കുന്നത് കള്ളപ്രചരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ എംവി ഗോവിന്ദൻ ഗണപതി മിത്താണെന്ന് പറഞ്ഞിരുന്നു. വിഷയം കൂടുതൽ ശക്തമായി എൻഎസ്എസും ബിജെപിയും ഉന്നയിക്കുമ്പോഴാണ് മിത്താണെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം വര്‍ക്കലയില്‍ ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം. സംഭവത്തിൽ...

രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു

ഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 864...

ബംഗളൂരു ദുരന്തം: മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം ധനസഹായവുമായി സര്‍ക്കാർ

ബെംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎൽ കിരീടനേട്ട ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട്...

സാമൂഹ്യ നീതി അട്ടിമറിക്കാൻ ശ്രമിക്കുന്നവരാണ് ജാതി സെൻസസിനെ എതിർക്കുന്നത്; വെൽഫെയർ പാർട്ടി

തിരുവനന്തപുരം: ദലിത് - ആദിവാസി- പിന്നോക്ക - ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അർഹതപ്പെട്ട...
Telegram
WhatsApp