spot_imgspot_imgspot_img

തിരുവനന്തപുരം ജില്ലയിൽ വീണ്ടും മയക്കുമരുന്ന് വേട്ട

Date:

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവല്ലം സ്വദേശി ‘ഭായ്‘ എന്ന് വിളിക്കുന്ന ശ്രീജിത്ത് എന്നയാളെ 13.16 ഗ്രാം എം ഡി എം എയുമായി പിടിയിൽ. തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി.എൽ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാത്രി കുമരിച്ചന്തഭാഗത്ത് വെച്ച് അറസ്റ്റ് ചെയ്‌തത്‌. എം ഡി എം എ കടത്തിക്കൊണ്ടുവന്ന ബൈക്ക് കസ്റ്റഡിയിലെടുത്തു. രാത്രി 12 മണിക്ക് ശേഷം ഈ മേഖലയിൽ ബൈക്കിൽ ചുറ്റി നടന്ന് മയക്കുമരുന്ന് കച്ചവടം നിർത്തുന്നതിൽ പ്രധാനിയാണ് ഇയാൾ.

ചെറുപ്പക്കാർ ഒരു പ്രത്യേക ‘കോഡ്’ ഇദ്ദേഹത്തിനോട് കൈമാറിയാൽ മാത്രമേ ഇയാൾ കച്ചവടം നടത്താറുള്ളൂ. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഷാഡോ ടീമിന്റെ കൃത്യമായ ഇടപെടൽ കാരണമാണ് ഇയാളെ പിടികൂടിയത്.

മുൻപൊരിക്കൽ എക്സൈസ് ടീം പരിശോധനയ്ക്ക് എത്തിയപ്പോൾ കത്തി സ്വയം കഴുത്തിൽ വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെട്ടയാളാണ്, ഇപ്പോൾ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ വലയിൽ ആയിട്ടുള്ളത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ...

ഐഎസ്എല്‍: തുടര്‍ ജയങ്ങളുമായി മിന്നി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആധിപത്യം ഉറപ്പിച്ച്...

മൂന്നരക്കോടിയുടെ ലഹരി മരുന്നുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അടക്കം കോഴിക്കോട് പിടിയില്‍; ലഹരി എത്തിച്ചത് രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയുമായി വിവിധ...

ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴ്; ആ ഡോക്ടര്‍ ഒന്നു നോക്കിയിരുന്നെങ്കില്‍..; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴിലെ...
Telegram
WhatsApp