spot_imgspot_imgspot_img

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

Date:

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കി. പു​തു​പ്പ​ള്ളി തെ​രെ​ഞ്ഞ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ര്‍ന്നാണ് നടപടി. ഇന്ന് അവസാനിക്കുന്ന നിയമസഭാ ഇനി 11 നു ചേരും. ഇ​ന്ന് താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​ക്കു​ന്ന സ​മ്മേ​ള​നം പു​തു​പ്പ​ള്ളി ഫ​ലം വ​ന്ന​തി​നു ശേ​ഷ​മാ​യി​രി​ക്കും വീ​ണ്ടും ചേ​രു​ക. സെ​പ്റ്റം​ബ​ര്‍ 11 മു​ത​ല്‍ 14വ​രെ സ​ഭ സ​മ്മേ​ളി​ക്കും. ഇ​ന്ന​ലെ ചേ​ര്‍ന്ന കാ​ര്യോ​പ​ദേ​ശ​ക സ​മി​തി​യാ​ണ് തീ​രു​മാ​നം എ​ടു​ത്ത​ത്.

പു​തു​പ്പ​ള്ളി​യി​ല്‍ നി​ന്ന് ജ​യി​ച്ചു വ​രു​ന്ന അം​ഗ​ത്തി​ന്‍റെ സ​ത്യ്ര​പ​തി​ജ്ഞ സെ​പ്റ്റം​ബ​ര്‍ 11ന് ​രാ​വി​ലെ ന​ട​ക്കും. തു​ട​ര്‍ന്ന് ഈ ​സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ ബ​ജ​റ്റി​ലേ​ക്കു​ള്ള ഉ​പ​ധ​നാ​ഭ്യാ​ർ​ഥ​ന​ക​ളെ സം​ബ​ന്ധി​ക്കു​ന്ന ച​ര്‍ച്ച​യും വോ​ട്ടെ​ടു​പ്പും ന​ട​ക്കും. 14 വ​രെ സ​ബ്ജ​ക്ട് ക​മ്മി​റ്റി​ക്ക് വി​ട്ടി​രു​ന്ന ബി​ല്ലു​ക​ള്‍ പ​രി​ഗ​ണി​ക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp