spot_imgspot_imgspot_img

ഡിഫറന്റ് ആര്‍ട് സെന്റര്‍ തീം സോങ് ബുധനാഴ്ച റിലീസ് ചെയ്യും

Date:

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് കരുതിലന്റെയും പരിഗണനയുടെയും ഊര്‍ജം പകരാന്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ ഉണരൂ.. എന്ന പേരില്‍ തയ്യാറാക്കിയ തീം സോംഗിന്റെ റിലീസ് നാളെ (ബുധന്‍) നടക്കും. വിഭിന്നരായവര്‍ക്ക് പുതിയ ലോകം സൃഷ്ടിക്കുവാന്‍ നാം ഓരോരുത്തരം ബാധ്യസ്ഥരാണ് എന്ന സന്ദേശമാണ് ഈ തീം സോംഗിന് പിന്നിലുള്ളത്. ഡിഫറന്റ് ആര്‍ട് സെന്ററില്‍ വൈകുന്നേരം 4.30ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി ഡോ.ആര്‍.ബിന്ദു തീം സോംഗ് പ്രകാശനം ചെയ്യും.

ചടങ്ങില്‍ ഗായിക ലതിക മുഖ്യാതിഥിയാവും. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, മാനേജര്‍ സുനില്‍രാജ് സി.കെ എന്നിവര്‍ പങ്കെടുക്കും. കെ.പി ബീനയുടെ രചനയ്ക്ക് വിശ്വജിത്ത് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത പിന്നണി ഗായകരായ മഞ്ജരി, അന്‍വര്‍ സാദത്ത് എന്നിവരാണ്. ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം സംവിധായകനായ പ്രജീഷ് പ്രേം ആണ് നിര്‍വഹിച്ചിരിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp