ബംഗളൂരു: ചന്ദ്രയാൻ-3 പേടകത്തിലെ ലാൻഡിങ് മൊഡ്യൂൾ ചന്ദ്രനെ ഭ്രമണം ചെയ്യുന്ന (ഓർബിറ്റർ) മൊഡ്യൂളിൽ നിന്ന് വിജയകരമായി വേർപ്പെട്ടു. ലാന്‍ഡര്‍ മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ടുവെന്ന് ഐഎസ്ആർഒ സ്ഥിരീകരിച്ചു. ഇതോടെ ലാന്‍ഡര്‍ ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. ഉച്ചക്ക് 1.30 ഓടെയാണ് ലാൻഡറിനെ വേർപ്പെടുത്തിയത്. 153km X 163km ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ-3 ഇപ്പോഴുള്ളത്. 23ന് വൈകിട്ട് 5.47ന് ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിങ് നടത്തും.
ലാൻഡിങ് മൊഡ്യൂൾ വേർപെടുത്തിയ ശേഷമാണ് ദൗത്യത്തിലെ അവസാനത്തെയും സുപ്രധാനവുമായ ഘട്ടം- ചന്ദ്രനിലെ ലാൻഡിങ്. ലാൻഡ് ചെയ്ത ശേഷമാണ് റോവറായ പ്രജ്ഞാൻ പുറത്തേക്കു വരേണ്ടത്. 17 ദിവസം ഭൂമിയെ വലംവച്ച ശേഷം ഓഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്. ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക് ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്.