spot_imgspot_imgspot_img

കഞ്ചാവ് കടത്തികൊണ്ട് വന്ന കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ

Date:

തൊടുപുഴ: കഞ്ചാവ് കൈവശം വെച്ച് കടത്തിക്കൊണ്ടുവന്ന പ്രതികൾക്ക് തൊടുപുഴ എൻ ഡി പി എസ് കോടതി നാലുവർഷം കഠിന് തടവും അമ്പതിനായിരം രൂപ വീതം പിഴയും ചുമത്തി. 2017 മാർച്ച് മാസം 26 ന് വാഹനത്തിൽ 2 കി.ഗ്രാം കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ടുവന്ന കേസിലെ പ്രതികളായ രാമേശ്വരം സ്വദേശികളായ 35 വയസ്സുള്ള ജോൺ പോൾ, 36 വയസ്സുള്ള ആന്റണി റെയ്സൺ എന്നിവരെ നാല് വർഷം കഠിന തടവിനും 50000 രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവിനും ബഹു.തൊടുപുഴ എൻ ഡി പി എസ് കോടതി ശിക്ഷ വിധിച്ചു.

വണ്ടിപ്പെരിയാർ എക്‌സൈസ് ഇൻസ്പെക്ടർ ആയിരുന്ന ഷാജി എസ് ഉം പാർട്ടിയും ചേർന്ന് കണ്ടുപിടിച്ച കേസിൽ, പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന എം എൻ ശിവപ്രസാദാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻ ഡി പി എസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബി രാജേഷ് ഹാജരായി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...
Telegram
WhatsApp