spot_imgspot_imgspot_img

തിരുവനന്തപുരത്ത് വിദ്യാർത്ഥികൾക്ക് മുന്നിൽ ലൈംഗിക ചേഷ്ട; യുവാവ് പിടിയിൽ

Date:

മാറനല്ലൂർ : തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് മുന്നിൽ ലൈംഗിക ചേഷ്ട നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയത്‌ മാറനല്ലൂർ പോലീസ്. കാട്ടാകട കീഴാറൂർ സ്വദേശി വി.എസ്.സജു(32)വാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ 16 ന് രാവിലെ 9 മണിയോടെ ചീനിവിളയിൽ വച്ച് സ്കൂളിൽ പോവുകയായിരുന്ന 5-ാംക്ലാസിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് നേരെയാണ് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. ബൈക്കിൽ പോവുകയായിരുന്ന സജു കുട്ടികളെ കണ്ട ഉടനെ ബൈക്ക് നിർത്തി ലൈംഗീക അവയവം പുറത്ത് എടുത്ത് ചേഷ്ടകൾ കാട്ടുകയായിരുന്നു. കുട്ടികൾ വീട്ടിലെത്തി വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ മാറനല്ലൂർ പൊലീസ് സി സി ടിവി ദൃശ്യങ്ങൾ ഉൾപെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ...

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി; 6 കിലോ കഞ്ചാവുമായി രണ്ടുപേർ കഴക്കൂട്ടത്ത്...
Telegram
WhatsApp