spot_imgspot_imgspot_img

ഓണ സമൃദ്ധി ലക്ഷ്യമിട്ട് കൃഷിവകുപ്പിന്റെ 2000 കർഷകച്ചന്തകൾ വ്യാഴാഴ്ച മുതൽ

Date:

ആലപ്പുഴ: കാർഷിക സമൃദ്ധിയുടേയും വിളവെടുപ്പിന്റെയും കാലമായ ഓണക്കാലത്ത് ഉത്പന്നങ്ങളുടെ പൊതുവിപണികളിലുള്ള വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, സംസ്ഥാന കൃഷിവകുപ്പ് വിപണി
ഇടപെടലുകൾ നടത്തിവരുന്നുണ്ട്,

ഓണോത്സവകാലത്ത് പഴം -പച്ചക്കറികൾക്ക് മെച്ചപ്പെട്ട വില നൽകി കർഷകരിൽ നിന്ന് സംഭരിച്ചുകൊണ്ട്, ആയത് ന്യായവിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് കര്‍ഷക ചന്തകളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് .ഇതിനായി 2000 ഓണച്ചന്തകളാണ് കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 25 മുതൽ 28 വരെ സംസ്ഥാനത്ത് ഒട്ടാകെ പ്രവർത്തിക്കുക.

കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, ഹോർട്ടികോർപ്പ്, വി.എഫ്.
പി.സി.കെ എന്നിവയുടെ സംയുക്ത സഹകരണത്തോടെ 4 ദിവസങ്ങളിലായി
സംഘടിപ്പിക്കുന്ന കര്‍ഷക ചന്തകളുടെ സംസ്ഥാനതല ഉദ്‌ഘാടനം ആഗസ്റ്റ് 24 വ്യാ
ഴാഴ്ച രാവിലെ 10 മണിയ്ക്ക് ആലപ്പുഴ മുനിസിപ്പൽ ഓഫീസിന് സമീപത്ത് വച്ച് കേരള
ഫിഷറീസ് – സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ
കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി.പി.പ്രസാദ് നിർവ്വഹിക്കും.
ഈ ചടങ്ങിൽ .എം.പി മാർ,എം.എൽ.എ മാർ,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് , മറ്റ് ജനപ്രതിനിധികൾ, കർഷകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...

‘കലപില’ സമ്മര്‍ ക്യാമ്പിന് നാളെ സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം) കേരള ആര്‍ട്സ് ആന്‍ഡ്...
Telegram
WhatsApp