spot_imgspot_imgspot_img

ദേശീയ ചലചിത്ര അവാർഡ് പ്രഖ്യാപിച്ചു: മികച്ച മലയാള ചിത്രം ഹോം

Date:

ഡൽഹി: അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മലയാളത്തിന് നിരവധി അവാർഡുകൾ. മികച്ച മലയാള ചിത്രം ഹോം. റോജിൻ പി തോമസാണ് ചിത്രം സംവിധാനം ചെയ്തത്. ഇന്ദ്രൻസിന് പ്രത്യേക പരാമര്‍ശം. മികച്ച നടനുള്ള പ്രത്യേക പരാമര്‍ശമാണ് ഇന്ദ്രൻസിന്. മികച്ച പരിസ്ഥിതി ചിത്രം ആര്‍ എസ് പ്രദീപ് സംവിധാനം ചെയ്ത മൂന്നാം വളവ് എന്ന ചിത്രത്തിനാണ്. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ് മേപ്പടിയാൻ സിനിമയുടെ സംവിധായകനായ വിഷ്‍ണു മോഹന്.

പുഷ്‍പ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുൻ മികച്ച നടനായി. ഗംഗുഭായ് കത്തിയാവഡിയിലൂടെ മികച്ച നടിയായി ആലിയ ഭട്ട് തെരഞ്ഞെടുക്കപ്പെട്ടു. ആര്‍ആര്‍ആര്‍ ആണ് മികച്ച ജനപ്രിയ ചിത്രം. മികച്ച ഫീച്ചര്‍ ചിത്രമായി റോക്കട്രി ദ നമ്പി ഇഫക്റ്റ് തിരഞ്ഞെടുത്തു.

കീരവാണിയ്ക്ക് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാർഡും മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫി ആര്‍ആര്‍ആര്‍ സിനിമയിലൂടെ കിംഗ് സോളമനും ലഭിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp