spot_imgspot_imgspot_img

എം ഡി എം എയുമായി ബാലനഗര്‍ സ്വദേശിയായ യുവാവിനെ എക്സൈസ് പിടികൂടി

Date:

തിരുവനന്തപുരം: 12.06 ഗ്രാം എം ഡി എം എയുമായി 27 വയസ്സുള്ള അൽ അമീനെ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി. എൽ. ഷിബു അറസ്റ്റ് ചെയ്തു. തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഷാഡോ ടീമിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിതുര തൊട്ടുമുക്കിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കൊച്ചുവേളി ബാലനഗർ നിവാസിയായ ഇയാൾ തൊട്ടുമുക്കിലെ വീട്ടിൽ വാടകയ്ക്ക് താമസിച്ചുകൊണ്ട് മയക്കുമരുന്ന് കച്ചവടം നടത്തുകയായിരുന്നു.

വൻതോതിൽ ഈ പരിസരത്ത് മയക്കുമരുന്ന് കച്ചവടം നടത്തിവന്ന ഇയാൾ തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാൾ നേരിട്ട് ബാംഗ്ലൂരിലെ മടിവാളയിലെത്തി മയക്കുമരുന്ന് വാങ്ങി തിരുവനന്തപുരത്തിന്റെ പ്രാന്തപ്രേദേശത്ത് മയക്കുമരുന്ന് കച്ചവടം നടത്തിവരുന്നു. രാത്രി 12 മണിക്ക് ശേഷമാണ് ഇയാൾ ഇത്തരത്തിൽ കച്ചവടം നടത്തിവരുന്നത്. ഓണക്കാലമായതിനാൽ സദാസമയം തിരുവനന്തപുരം എക്സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഷാഡോ ടീം ജില്ലയിലുടനീളം പരിശോധന ശക്തതമാക്കിയിട്ടുണ്ട്.

പട്രോൾ പാർട്ടിയിൽ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി. എൽ. ഷിബുവിനോടൊപ്പം പ്രിവെൻറ്റീവ് ഓഫീസർ സന്തോഷ്‌കുമാർ എം. സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ്ബാബു, നന്ദകുമാർ എം, പ്രബോധ് എം. വി, അക്ഷയ് സുരേഷ്, ഷമീർ എ. ആർ, വനിത സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ ജെ, ഡ്രൈവർ അനിൽകുമാർ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി. ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക്...

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

തിരുവനന്തപുരം: പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ (68) അന്തരിച്ചു. കാർ അപകടത്തിൽ പരിക്കേറ്റ്...

തിരുവനന്തപുരത്ത് ആംബുലൻസിൽ നിന്നിറങ്ങിയോടിയ രോഗി മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോഗി ഓടയിൽ മരിച്ച നിലയിൽ....

മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാ നിരോധനവുമായി യുഎഇ

അബുദാബി: പൗരന്മാർക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി യുഎഇ. പശ്ചിമേഷ്യൻ...
Telegram
WhatsApp