spot_imgspot_img

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടർമാരെ പോലീസിന് അറസ്റ്റ് ചെയ്യാമെന്ന് നിയമോപദേശം

Date:

spot_img

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നടപടികളുമായി മുന്നോട്ടു പോകാമെന്ന് പോലീസിന് നിയമോപദേശം നൽകി. ജില്ലാ ഗവൺമെന്റ് പ്ലീഡർ ആൻഡ് പ്രോസിക്യൂട്ടറാണ് നിയമോപദേശം നൽകിയത്.മെഡിക്കൽസ് നെഗ്‌ളിജൻസ് ആക്ട് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.അങ്ങനെ എടുത്ത കേസിൽ നടപടി തുടരാം എന്നാണ് നിയമോപദേശം.

ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടർമാരും രണ്ട് നേഴ്സുമാരും ആണ് കേസിലെ പ്രതികൾ. കേസിൽ കുറ്റപത്രം സമർപ്പിക്കാം എന്നും പോലീസിന് നിയമപദേശം ലഭിച്ചു.വേണ്ടിവന്നാൽ ഡോക്ടർമാരെയും നേഴ്സുമാരെയും അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്കും പോലീസിനു കടക്കാം. രണ്ടുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്ക് എതിരെ ചുമത്തുക. കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രസവശസ്ത്രക്രിയക്ക് ഇടയിലാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ.എന്നാൽ ഈ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ബോർഡ് തള്ളിയിരുന്നു.

അതേസമയം കേസിൽ ഡോക്ടർമാരെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിക്കാനുള്ള പോലീസിന്റെ നീക്കത്തിൽ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ രംഗത്തെത്തി. കർശനയുടെ വയറ്റിൽ കത്രിക തുടങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണെന്ന് കാട്ടാൻ പോലീസ് വ്യഗ്രത കാണിക്കുന്നു.കേസിന്തെളിവൊന്നുമില്ലെന്നും സാധാരണക്കാർക്ക് മെഡിക്കൽ കോളേജിനോടുള്ള ഭയം സൃഷ്ടിക്കാനെ ഇതുപകരിക്കു എന്നും സംഘടന ചൂണ്ടിക്കാണിച്ചു. സംസ്ഥാന മെഡിക്കൽ കോളേജിന്റെ ബോർഡിന്റെ അനുമതിയില്ലാതെ ഡോക്ടർമാർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ ആവില്ലെന്നും നടപടിക്രമം പാലിക്കാതെ പോലീസ് മുന്നോട്ടു പോയാൽ ശക്തമായി പ്രതികരിക്കുമെന്നും സംഘടനാ വക്താവ് പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലിൽ

തിരുവനന്തപുരം: ഡിസംബർ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത്...

ഉപതിരഞ്ഞെടുപ്പ്; മാറി മറിഞ്ഞ് ലീഡ് നില

തിരുവനന്തപുരം: പാലക്കാട്, ചേലക്കര, വയനാട് വോട്ടെണ്ണൽ തുടങ്ങി. ആദ്യ മണിക്കൂറുകളിൽ തന്നെ...

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...
Telegram
WhatsApp