spot_imgspot_imgspot_img

സംസ്ഥാനത്ത് റേഷൻ കടകളിൽ ഇ-പോസ് പണിമുടക്കി

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകളിൽ ഇ – പോസ് തകാറിലായി. ഓണം സ്പെഷ്യൽ അരി വിതരണവും ഓണക്കിറ്റ് വിതരണം അടക്കം നല്ല തിരക്കുള്ള സമയത്താണ് മെഷീൻ തകരാറിലായത്. മിക്ക ജില്ലകളിലും ഇ-പോസ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഓണം പ്രമാണിച്ചുള്ള റേഷൻ വിതരണം മുടങ്ങാനാണ് സാധ്യത.

ഇ- പോസിന് പുറമെ ബയോമെട്രിക് സംവിധാനവും പരാജയപ്പെട്ട അവസ്ഥയിലാണ്. നിലവിൽ മൊബൈൽ നമ്പർ ഉപയോഗിച്ചുള്ള ഒടിപി വഴി മാത്രമാണ് റേഷൻ നടക്കുന്നത്.അതേ സമയം ഓണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി നിൽക്കെ, പത്ത് ശതമാനം കിറ്റ് മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്. ഇന്നലെ രാത്രി പത്ത് മണി വരെയുള്ള കണക്ക് പ്രകാരം 62,231 കിറ്റുകളാണ് ആകെ വിതരണം ചെയ്‌തത്‌. സംസ്ഥാനത്താകെ 5,87,691 മഞ്ഞക്കാർഡ് ഉപഭോക്താക്കൾക്കാണ് കിറ്റ് നൽകേണ്ടത്. ഇന്നും നാളെയുമായി കിറ്റ് വിതരണം പൂർത്തിയാകുമെന്നാണ് സർക്കാർ ഉറപ്പ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp