spot_imgspot_img

പതിവ് തെറ്റിക്കാതെ ഇപ്രാവശ്യവും ക്ഷേത്രത്തിനു മുൻവശത്ത് അത്തപൂക്കളവുമായി പള്ളിപ്പുറം പരിയാത്തറ ശ്രീ മുത്താരമ്മൻ ക്ഷേത്ര ഭാരവാഹികൾ

Date:

തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ ഇപ്രാവശ്യവും ക്ഷേത്രത്തിനു മുൻവശത്ത് അത്തപൂക്കളവുമായി പള്ളിപ്പുറം പരിയാത്തറ ശ്രീ മുത്താരമ്മൻ ക്ഷേത്ര ഭാരവാഹികൾ. ക്ഷേത്ര ഭാരവാഹികളും, ക്ഷേത്ര യുവജന സമിതിയും വൃന്ദാവൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗങ്ങളും ചേർന്നാണ് എല്ലാ വർഷവും വിപുലമായ രീതിയിൽ അത്തപ്പൂക്കളം ഒരുക്കുന്നത്. കഴിഞ്ഞ 15 വർഷമായി തിരുവോണ ദിനത്തിൽ ക്ഷേത്രത്തിനു മുൻവശത്ത് ഇവർ അത്തപ്പൂക്കളം ഒരുക്കാറുണ്ട്. ഓരോ വർഷവും മുൻ വർഷത്തേക്കാൾ വലുപ്പത്തിലാണ് ഇവർ പൂക്കളം ഒരുക്കുന്നത്.

നാട്ടുകാരുടെയും പ്രദേശവാസികളുടെയും സഹായത്തോടെയാണ് ഇവർ ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളം നിർമ്മിച്ചത്. ശിവപ്രസാദ്, അനൂപ്, അനീഷ്, രാഹുൽ, അജിത്ത്, രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കൂടാതെ പുലിക്കളി, മറ്റു കലാപരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബില്ലുകളിൻമേൽ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: രാഷ്ട്രപതി ബില്ലുകൾ അംഗീകരിക്കുന്നതിനോ തിരികെ അയക്കുന്നതിനോ മൂന്ന് മാസത്തെ കാലാവധി...

തൃശ്ശൂരിൽ ആറുവയസുകാരനെ മുക്കിക്കൊന്നു; ക്രൂരത ലൈംഗിക അതിക്രമം ചെറുത്തത്തിന്

തൃശ്ശൂർ: മാളയിൽ കാണാതായ ആറുവയസുകാരൻ കുളത്തിൽ മരിച്ച നിലയിൽ. വീടിനു സമീപത്തെ...

മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു

കൊച്ചി: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും കൊല്ലം മുൻ ഡിസിസി പ്രസിഡൻ്റുമായ...

മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണ എൻഐഎ കസ്റ്റഡിയിൽ

ന്യൂഡൽഹി: 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ (26/11) പ്രധാന സൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ...
Telegram
WhatsApp