spot_imgspot_imgspot_img

വായില്‍ കപ്പലോടും പാല്‍ കപ്പയും ബീഫും; കനകക്കുന്നിലെ ഫുഡ്‌കോര്‍ട്ടില്‍ വന്‍ഡിമാന്‍ഡ്

Date:

തിരുവനന്തപുരം: ഓണം വരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നില്‍ സംഘടിപ്പിച്ചിരിക്കുന്ന ഭക്ഷ്യ മേളയില്‍ ശ്രദ്ധേയമായി പാല്‍ കപ്പ ബീഫ് കോമ്പോ. ഭക്ഷ്യ മേളയിലെ രണ്ടാമത്തെ സ്റ്റാള്‍ ആയ തെക്കന്‍ വൈബ്‌സിന്റെ പ്രധാന വിഭവമാണ് ഭക്ഷണപ്രേമികളെ ആകര്‍ഷിക്കുന്നത്.

സമൂഹ മാധ്യമങ്ങളിലെ ഫുഡ് വ്‌ളോഗുകളിലൂടെ ശ്രദ്ധേയമാണ് പാല്‍ കപ്പ ബീഫ് കോമ്പിനേഷന്‍. കപ്പ വേവിച്ച് തേങ്ങാപ്പാലില്‍ വറ്റിച്ചെടുത്താണ് പാല്‍കപ്പ തയാറാക്കുന്നത്. നല്ല ചൂട് ബീഫ് കൂടി ചേരുന്നതോടെ സംഭവം കിടിലന്‍.

വൈകുന്നേരം നാലുമണിയോടെ പാല്‍ കപ്പ ബീഫ് വിളമ്പി തുടങ്ങും. 200 രൂപയാണ് ഒരു പ്ലേറ്റ് പാല്‍ കപ്പയുടെ വില. 20 വര്‍ഷമായി പാചകരംഗത്തുള്ള തിരുവനന്തപുരം സ്വദേശി സലീമാണ് ഈ രുചിക്കൂട്ടിന് പിന്നില്‍. സുഹൃത്തുക്കളായ നന്ദു, ആദര്‍ശ്, അഞ്ജു എന്നിവര്‍ സഹായത്തിനുണ്ട്. പൈനാപ്പിള്‍ കട്ട്‌ലറ്റ്, മുഹബത്ത് കാ സര്‍ബത്ത് തുടങ്ങിയ വ്യത്യസ്ത വിഭവങ്ങള്‍ ഒരുക്കി ആദ്യ വരവില്‍ തന്നെ കനകക്കുന്നിനെ കയ്യിലെടുത്തിരിക്കുകയാണ് ഈ കൂട്ടുകാരുടെ സംരംഭം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp