spot_imgspot_imgspot_img

ആദ്യം മധുരിച്ചു ; ഇപ്പോൾ വിപണികളിൽ കയ്പ്പും

Date:

തിരുവനന്തപുരം : കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നo കരിമ്പ് കൃഷിയെ ദോഷകരമായി ബാധിച്ചതിനാൽ ക​ന​ത്ത വി​ള​നാ​ശം നേരിട്ടു. അതിനാൽ തന്നെ രാ​ജ്യ​ത്ത് പ​ഞ്ച​സാ​ര വി​ല കു​തി​ച്ചു​യ​രു​ന്നു. ആ​ഗോ​ള വി​പ​ണി​യി​ൽ വി​ല കു​തി​ച്ചു​യ​ർ​ന്ന​തോ​ടെ മി​ല്ലു​ക​ൾ ഉ​യ​ർ​ന്ന നി​ര​ക്കി​ൽ ക​യ​റ്റു​മ​തി ക​രാ​റു​ക​ൾ ഏ​റ്റെ​ടു​ത്തു.

വി​വി​ധ പ്ര​ധാ​ന വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ഞ്ച​സാ​ര വി​ല ആ​റു വ​ർ​ഷ​ത്തി​നി​ടെ​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലെ​ത്തി. പ്ര​ധാ​ന ക​രി​മ്പ് കൃ​ഷി മേ​ഖ​ല​ക​ളി​ൽ മ​ഴ ല​ഭ്യ​ത കു​ത്ത​നെ കു​റ​ഞ്ഞ​തോ​ടെ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ​യി​ൽ പ​ഞ്ച​സാ​ര വി​ല​യി​ൽ 3 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. വ​ര​ൾ​ച്ചാ ഭീ​ഷ​ണി ശ​ക്ത​മാ​യ​തോ​ടെ പ്ര​ധാ​ന ക​രി​മ്പ് ഉ​ത്പാ​ദ​ന മേ​ഖ​ല​ക​ളി​ൽ വി​ള​വെ​ടു​പ്പി​ൽ പ​ത്ത് ശ​ത​മാ​ന​ത്തി​ല​ധി​കം കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ് പ​ഞ്ച​സാ​ര മി​ൽ ഉ​ട​മ​ക​ൾ വി​ല​യി​രു​ത്തു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​ഞ്ച​സാ​ര വി​ല​യി​ൽ വ​ൻ വ​ർ​ധ​ന​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മി​ല്ലു​ട​മ​ക​ൾ പ​റ​യു​ന്നു. ഉ​ത്പാ​ദ​ന ഇ​ടി​വ് ശ​ക്ത​മാ​യ​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ പ​ഞ്ച​സാ​ര വി​ല ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ​യി​ലെ ഉ​യ​ർ​ന്ന നി​ര​ക്കി​ൽ എ​ത്തി​യി​രു​ന്നു. ഇ​തോ​ടെ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ ര​ണ്ട് ല​ക്ഷം ട​ൺ പ​ഞ്ച​സാ​ര വി​റ്റ​ഴി​ക്കാ​ൻ ആ​ഭ്യ​ന്ത​ര മി​ല്ലു​ക​ളോ​ട് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp