News Week
Magazine PRO

Company

Share This Post
spot_imgspot_img

ഇന്ത്യയും ഭാരതവും ഒരു പേരാണ്: നടൻ ഹരീഷ് പേരടി

Date:

തിരുവനന്തപുരം : ഇന്ത്യയുടെ പേര് മാറ്റുന്നെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയരുകയാണ്. സമൂഹത്തിന്റെ വിവിധ മേഖലയിൽ ഉള്ളവർ വിഷയത്തിൽ പ്രതികരണങ്ങളുമായി രം​ഗത്തെത്തിയിട്ടുണ്ട്. തനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണെന്ന് നടൻ ഹരീഷ് പേരടി പറയുന്നു.

വ്യക്തികൾക്ക് മതവും പേരും മാറാൻ ഭരണഘടന അനുവാദം നൽകുന്ന രാജ്യത്ത്, രാജ്യത്തിന് മാത്രം പേര് മാറാൻ അനുവാദമില്ലാതിരിക്കുന്നത് ജനാധിപത്യമാവില്ലെന്നും ഹരീഷ് പേരടി പറയുന്നു. ഭാരതം എന്ന പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകൾക്ക് കൂടുതൽ ബലം നൽകുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഭാരതമെന്നപേർ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ” എന്ന് ചൊല്ലിയത് മഹാകവി വള്ളത്തോളാണ്, ഈ മഹാകവിയേയും കാലം സംഘിയാക്കുമോ, ബോംബെക്ക് മുംബൈയായും മദ്രാസിന് ചെന്നൈയായും മരമെങ്കിൽ ഇന്ത്യക്ക് ഭാരതമാവാൻ പാടില്ലേ ,ഭരത് അവാർഡ് നിർത്തിയതിനുശേഷവും നാഷണൽ അവാർഡ് കിട്ടിയ നടൻമാരൊക്കെ ജാതി മതഭേദമന്യേ അവരുടെ പേരിന്റെ മുന്നിൽ ഭരത് എന്ന് അഭിമാനത്തോടെ ചേർത്തിരുന്നു.നാളെ മുതൽ അവരെയൊക്കെ നമ്മൾ സംഘികൾ എന്ന് വിളിക്കേണ്ടിവരുമോ, വ്യക്തികൾക്ക് മതവും പേരും മാറാൻ ഭരണഘടന അനുവാദം നൽകുന്ന രാജ്യത്ത് രാജ്യത്തിന് മാത്രം പേര് മാറാൻ അനുവാദമില്ലാതിരിക്കുമോ, അങ്ങിനെയാണെങ്കിൽ അത് ജനാധിപത്യമാവില്ല.കാരണം ജനാധിപത്യം ജനങ്ങൾക്കും അവരുടെ വാസസ്ഥലത്തിനും ഒരു പോലെ അവകാശപ്പെട്ടതാണ് എന്നാണ് ഹരീഷ് പേരടി പറഞ്ഞത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫയർ ഡേ- ബാഡ്ജ് ഓഫ് ഓണർ അവാർഡ് ലഭിച്ചു

തിരുവനന്തപുരം: കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്സ് ഡയറക്ടർ ജനറലിന്റെ ഈ...

പാക് പൗരൻമാർക്ക് അനുവദിച്ച വിസ ഇന്ത്യ റദ്ദാക്കി

ഡൽഹി: പാകിസ്ഥാൻ പൗരന്മാർക്ക് അനുവദിച്ച എല്ലാ സാധുവായ വിസകളും റദ്ദാക്കിയതായി കേന്ദ്ര...

തൃശ്ശൂർ പൂരം ന്യൂനതയില്ലാതെ നടത്തും; മന്ത്രി എ. കെ ശശീന്ദ്രൻ

തൃശ്ശൂർ : തൃശ്ശൂർ പൂരം ന്യൂനതകളില്ലാതെ നടത്തുകയാണ് സർക്കാരിന്റെ ആഗ്രഹമെന്ന് വനം,...

തിരുവനന്തപുരത്തെ ഹോട്ടലുകളിൽ ബോംബ് ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഹോട്ടലുകളിൽ ബോംബ് ഭീഷണി. തിരുവനന്തപുരത്തെ രണ്ടു ഹോട്ടലുകളിലാണ് സന്ദേശം...
Telegram
WhatsApp
12:14:39