spot_imgspot_imgspot_img

എസ് പി ജി ഡയറക്ടർ അരുൺകുമാർ സിൻഹ ഐ പി എസ് അന്തരിച്ചു

Date:

തിരുവനന്തപുരം:പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗം (SPG) തലവൻ, കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ അരുൺ കുമാർ സിൻഹ അന്തരിച്ചു. ഡൽഹിയിൽ വച്ച് പുലർച്ചെയായിരുന്നു അന്ത്യം. ക്യാൻസർ രോഗ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. വിരമിച്ചെങ്കിലും ഇക്കഴിഞ്ഞ മെയ് മാസത്തിൽ സിൻഹയുടെ കാലാവധി ഒരു വർഷം കൂടി നീട്ടിക്കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.

1987 ബാച്ചിൽ ഐപിഎസിൽ എത്തിയ സിൻഹ ജാർഖണ്ഡ് സ്വദേശിയാണ്. കേരളത്തിൽ സംസ്ഥാന പോലീസ് മേധാവിയെ തീരുമാനിക്കാൻ രണ്ടുവർഷം മുൻപ് നടന്ന കൂടിയാലോചനകളിൽ സജീവമായി പരിഗണിക്കപ്പെട്ട പേരുകളിൽ ഒന്നായിരുന്നു സിൻഹയുടെത്. എന്നാൽ കേരളത്തിലേക്ക് മടങ്ങുന്നില്ല എന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ, തിരുവനന്തപുരം റേഞ്ച് ഡിഐജി തുടങ്ങിയ പദവികളിലായി ദീർഘകാലം കേരളത്തിൽ പ്രവർത്തിച്ച ശേഷമാണ് കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp