spot_imgspot_imgspot_img

എല്ലാ മതങ്ങൾക്കും അതിന്‍റേതായ വിശ്വാസങ്ങളും പാരമ്പര്യങ്ങളും ഉണ്ട്; ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ കെ.ബി. ഗണേഷ്കുമാർ എംഎൽഎ

Date:

കൊല്ലം: സനാതന ധർമത്തിനെതിരെ ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ കെ.ബി. ഗണേഷ്കുമാർ എംഎൽഎ. ഉദയനിധി പറഞ്ഞത് വിഡ്ഢിത്തമാണെന്നും എല്ലാ മതങ്ങൾക്കും അതിന്‍റേതായ വിശ്വാസങ്ങളും പാരമ്പര്യങ്ങളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞും. ആരേലും വിളിച്ചാൽ അവരെ സുഖിപ്പിക്കാൻ എന്തേലും പറയുന്നത് ശരിയായ രീതിയല്ലെന്നും ഗണേഷ് കുമാർ പ്രതികരിച്ചു.

ഉദയനിധിക്ക് സിനിമയിൽ അഭിനയിക്കാൻ അറിയാം. രാഷ്ട്രീയമറിയായിരിക്കാം. അല്ലാതെ രാഷ്ട്രീയത്തിന്‍റെ അടിത്തട്ടിൽ നിന്നു കളിച്ചുകയറി വന്നതല്ല. അപ്പോൾ ഇങ്ങനെയുള്ള അനാവശ്യ പരാമർശങ്ങൾ ഒഴിവാക്കുകയാണ് വേണ്ടതെന്നും എംഎൽഎ പറഞ്ഞു.

തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആർട്ടിസ്റ്റ് അസോസിയേഷൻ സമ്മേളനത്തിൽ ശനിയാഴ്ചയാണ് ഉദയനിധി വിവാദപരാമർശം ഉയർത്തിയത്. ഡെങ്കിപ്പനി, കൊതുകുകൾ, മലേറിയ, കൊറോണ വൈറസ് എന്നിവയെപ്പോലെ പകർച്ചവ്യാധിയായ സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഉദയനിധിയുടെ വാക്കുകൾ. തുടർന്ന് വിവാദമായതിനു പിന്നാലെ വിമർശനനമുയർത്തി നിരവധിപേർ രംഗത്തെത്തിയിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp