
ഇടുക്കി: വണ്ടിപെരിയാറിൽ വീണ്ടും കടുവ ഇറങ്ങി. വെള്ളിയാഴ്‌ച രാത്രി ഏഴ് മണിയോടെയാണ് വണ്ടിപെരിയാർ 56-ാം മൈലിന് സമിപം കടുവയുടെ സാന്നിധ്യം ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. അന്വേഷണത്തിൽ കടുവയുടേതിന് സമാനമായ കാൽപാടുകൾ പ്രദേശത്തു നിന്ന് വനം വകുപ്പിന് ലഭിച്ചു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനപാലകർ മേഖലയിൽ പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. എന്നാൽ കടുവയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ മേഖലയിൽ കണ്ടെത്തി. ജനവാസ മേഖലയിൽ ഇറങ്ങുന്ന കടുവയെ പിടികൂടാൻ അടിയന്തരമായി കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.







