spot_imgspot_imgspot_img

നിപ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി കോ​ഴി​ക്കോ​ട് ജി​ല്ലാ ഭ​ര​ണ​കൂ​ടം

Date:

കോ​ഴി​ക്കോ​ട്: നി​പ വൈ​റ​സ് ബാ​ധ മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ൾ, ഒ​ട്ടേ​റെ​പ്പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യ സാ​ഹ​ച​ര്യം എ​ന്നി​വ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി കോ​ഴി​ക്കോ​ട് ജി​ല്ലാ ഭ​ര​ണ​കൂ​ടം. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ അ​ട​ക്കം ജ​ന​ങ്ങ​ളു​ടെ കൂ​ടി​ച്ചേ​ര​ലു​ക​ൾ ക​ർ​ശ​ന​മാ​യി വി​ല​ക്കി. ക​ൺ​ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം ന​ൽ​കാ​നും നി​ർ​ദേ​ശം.

ബീ​ച്ചു​ക​ളി​ലും പാ​ർ​ക്കു​ക​ളി​ലും ഷോ​പ്പി​ങ് മാ​ളു​ക​ളി​ലും നി​യ​ന്ത്ര​ണ​മു​ണ്ട്. ജി​ല്ല​യി​ൽ ക​ള്ള് ചെ​ത്തു​ന്ന​തും വി​ൽ​ക്കു​ന്ന​തും നി​ർ​ത്തി​വ​ച്ചു. പൊ​തു​പ​രി​പാ​ടി​ക​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ പാ​ടു​ള്ളൂ.

ആ​ശു​പ​ത്രി​ക​ളി​ൽ സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കി​ല്ല. രോ​ഗി​ക്കൊ​പ്പം ഒ​രാ​ൾ​ക്കു മാ​ത്രം കൂ​ട്ടി​രി​ക്കാം. പൊ​തു​യോ​ഗ​ങ്ങ​ൾ, വി​വാ​ഹം അ​ട​ക്കം പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​കു​ന്ന പൊ​തു​പ​രി​പാ​ടി​ക​ൾ എ​ന്നി​വ മാ​റ്റി​വ​യ്‌​ക്ക​ണ​മെ​ന്നും ക​ല​ക്റ്റ​ർ നി​ർ​ദേ​ശി​ച്ചു.

നി​പ പ്ര​തി​രോ​ധ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ർ​വ​ക​ക്ഷി യോ​ഗം ഇ​ന്നു രാ​വി​ലെ 11ന് ​മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും. രോ​ഗ​ബാ​ധി​ത പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​രും പ​ങ്കെ​ടു​ക്കും..

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp