ബെംഗളൂരു: നാലാംഘട്ട ഭ്രമണപഥ ഉയര്‍ത്തലും വിജയകരമായി പൂർത്തിയാക്കി ആദിത്യ എൽ 1. ആദിത്യ ഭൂമി വിടാനൊരുങ്ങുന്നുവെന്ന് ഐ എസ് ആർ ഒ വ്യക്തമാക്കി. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് നാലാംഘട്ട ഭ്രമണപഥമുയർത്തൽ നടപ്പിലാക്കിയത്.
ഭൂമിയില്‍ നിന്ന് 256 മുതല്‍ 121,973 കിലോമീറ്റര്‍ പരിധിയിലുള്ള ഭ്രമണപഥത്തിലെത്തി. ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര 19ന് ആരംഭിക്കും. നാലാം തവണ ഭ്രമണപഥം ഉയര്‍ത്തല്‍ പൂര്‍ത്തിയായതിന് ശേഷം പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങിയിരിക്കുകയാണ്.
സെപ്റ്റംബർ 19 ന് വൈകിട്ട് രണ്ട് മണിക്കാണ് അടുത്ത ഭ്രമണപഥമുയർത്തലെന്നും ഐ എസ് ആർ ഒ വ്യക്തമാക്കി. സൗരദൗത്യത്തിലെ നിർണായക ഘട്ടമായിരിക്കുമിത്. നാല് മാസം നീളുന്ന യാത്രയാണ് ആദിത്യ എല്‍ ഒന്നിന്റെ മുന്നിലുള്ളത്.