spot_imgspot_img

12 വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 109 വർഷം കഠിനതടവ്

Date:

മലപ്പുറം: 12 വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 109 വർഷം കഠിനതടവ്. പന്ത്രണ്ടുവയസ്സുകാരിയായ ബാലികയെ പലതവണയാണ് 54കാരന് ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. സംഭവത്തിൽ പ്രതിക്ക് 109 വർഷം കഠിനതടവും 90,000രൂപ പിഴയും ശിക്ഷയും വിധിച്ചു.

അരീക്കോട് കീഴുപറമ്പ് വാലില്ലാപുഴ കൊടവങ്ങാട് ആങ്ങാടൻ അബ്ദുൽ റഷീദിനെയാണ് ശിക്ഷിച്ചത്. മഞ്ചേരി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എസ്. രശ്മിയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷവും മൂന്നുമാസവും സാധാരണ തടവുകൂടി അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.

പോക്സോ നിയമപ്രകാരമുള്ള വിവിധ വകുപ്പുകളിലായി 30 വർഷം വീതം കഠിനതടവും 25,000 രൂപ വീതം പിഴയും പിഴയടച്ചില്ലെങ്കിൽ നാലുമാസം വീതം സാധാരണ തടവ്. പോക്സോ ആക്ടിലെ ഒൻപത് (എം), ഒൻപത്(എൻ), ഒൻപത് (എൽ) വകുപ്പുകൾ പ്രകാരം ആറുവർഷംവീതം കഠിനതടവ്, 5,000 രൂപ വീതം പിഴ, പിഴയടച്ചില്ലെങ്കിൽ ഒരുമാസംവീതം സാധാരണ തടവ്. കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ഒരു വർഷത്തെ കഠിനതടവ് എന്നിങ്ങനെയാണ് ശിക്ഷ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...
Telegram
WhatsApp