spot_imgspot_imgspot_img

പുതിയ നിപ കേസുകളില്ല; രോഗവ്യാപനം തടയാന്‍ സാധിച്ചെന്ന് ആരോഗ്യമന്ത്രി

Date:

തിരുവനന്തപുരം: കഴിഞ്ഞ 4 ദിവസമായി പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ചികിത്സയിലുള്ള 9 വയസുകാരന്‍റെയും മറ്റ് 3 പേരുടെയും നില തൃപ്തികരമാണെന്നും രോഗവ്യാപനം തടയാന്‍ സാധിച്ചുവെന്നും എന്നാൽ പൂർണമായും ആശ്വസിക്കാനായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

രോഗവ്യാപനം പ്രാഥമിക ഉറവിടത്തിൽ മാത്രമാണുണ്ടായത്. ചികിത്സയിലുള്ള കുഞ്ഞ് കൂടുതൽ പ്രതികരിച്ചു തുടങ്ങി.എന്നാൽ ഐ.സി.യുവിൽ നിന്ന് മാറ്റിയിട്ടില്ല. ഇതുവരെ ആകെ 323 സാമ്പിള്‍ പരിശോധിച്ചതില്‍ 317 എണ്ണവും നെഗറ്റീവ് ആണ്. 994 പേർ ഐസൊലേഷനിലുണ്ട്.

11 പേർ കോഴിക്കോട് മെഡിക്കൽ കോളെജിലാണ് ഐസൊലേഷനിലുള്ളത്. രോഗവ്യാപനം തടയാന്‍ കഴിഞ്ഞുവെന്നും ഇതിമുതൽ സ്ഥിരം സർവൈലന്‍സ് സംവിധാനം ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp