spot_imgspot_img

മാനന്തവാടി ജീപ്പ് അപകടം, കണ്ണീരുണങ്ങാതെ ഉറ്റവർ; മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം

Date:

വയനാട്: മാനന്തവാടിയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ച സംഭവത്തിൽ കുടുംബാംഗങ്ങൾക്കും ഗുരുതരമായി പരിക്കേറ്റ 5 പേർ‌ക്കും മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിൽ നിന്ന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. മരണപ്പെട്ടവർക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റ 3 ലക്ഷം രൂപയുമാണ് അനുവദിക്കുക. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.

മാനന്തവാടി തലപ്പുഴയിൽ ഓഗസ്റ്റ് 25ന് വൈകീട്ട് നാലരയോടെയാണ് തേ​യി​ല എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ജീപ്പ് അപകടത്തിൽപ്പെട്ടത്. കണ്ണോത്ത് മലയ്ക്കു സമീപം വളവും ഇറക്കവുമുള്ള റോഡിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ടു 25 മീറ്റർ താഴ്ചയിലേക്ക മറഞ്ഞ ജീപ്പ് അരുവിയിലെ കല്ലുകളിലേക്ക് മറിഞ്ഞു വീണതാണ് അപകടം ഗുരുതരമാക്കിയത്.

13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 9 പേർ മരിക്കുകയും ഡ്രൈവർ ഉൾപ്പടെ 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ഡ്രൈവര്‍ മണി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എം സി എഫ് കത്തി നശിച്ചു

തിരുവനന്തപുരം: ചിറയിൻകീഴിലെ എം സി എഫ് കത്തി നശിച്ചു. ചിറയിൻകീഴ് അഴൂർ...

ഒമാൻ പര്യടനത്തിൽ കേരളത്തിന് വിജയത്തുടക്കം, കൂറ്റൻ സ്കോ‍‍‍ർ മറികടന്നുള്ള വിജയം നാല് വിക്കറ്റിന്

ഒമാൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ ഉജ്ജ്വല വിജയവുമായി കേരള ടീം. ഒമാൻ...

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച നടക്കും

വത്തിക്കാൻ: കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടക്കും.ഇന്ത്യൻ...

തിരുവനന്തപുരത്ത് 75ഓളം അണലിക്കുഞ്ഞുങ്ങളെ പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് 75ഓളം അണലിക്കുഞ്ഞുങ്ങളെ പിടികൂടി. തിരുവനന്തപുരത്തെ പാലോട് നന്ദിയോടാണ് സംഭവം....
Telegram
WhatsApp