spot_imgspot_imgspot_img

സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക്

Date:

തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനി എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് അഹല്യയ ഐ കെയറുമായി സഹകരിച് ഈ വര്‍ഷത്തെ രണ്ടാമത്തെ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. തൃപ്പരപ്പ് ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന നേത്ര ക്യാമ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ക്യാമ്പില്‍ പങ്കെടുത്ത 230 പേര്‍ക്ക് നേത്രപരിശോധന നടത്തി. 22 പേര്‍ക്ക് തിമിര ശസ്ത്രക്രിയയ്ക്കായി തെരഞ്ഞെടുത്ത് ഉടനടി ശസ്ത്രകിയ നടത്താനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. കൂടാതെ ക്യാംപില്‍ പങ്കെടുത്ത അര്‍ഹരായ 142 പേര്‍ക്ക് കണ്ണടകള്‍ നല്‍കുകയും ചെയ്തു.

സാമ്പത്തിക സാഹചര്യങ്ങള്‍ക്കിടയിലും ഗുണനിലവാരമുള്ള നേത്ര പരിചരണത്തിന് എല്ലാവരും അര്‍ഹരാണെന്നും അതിനായാണ് ഇത്തരം ശ്രമങ്ങള്‍ എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന്റെ ഭാഗത്ത് നിന്ന് നടക്കുന്നതെന്നും എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് അസോസിയേറ്റ് മാനേജര്‍ അജീഷ് അര്‍ജുനന്‍ പറഞ്ഞു.

ഈ സംരംഭത്തിലൂടെ, ആവശ്യമുള്ള ആളുകള്‍ക്ക് എല്ലാ വര്‍ഷവും 50 സൗജന്യ തിമിര ശസ്ത്രക്രിയകള്‍ നടത്താന്‍ ശ്രമിക്കുമെന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പശ്ചാത്തലത്തിലുള്ള വ്യക്തികള്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയ നടത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...

ചാന്നാങ്കര ഐസ് പ്ലാന്റിൽ വാതക ചോർച്ച; അതിഥി തൊഴിലാളി കുഴഞ്ഞുവീണു

കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചാന്നാങ്കര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ബിസ്മി ഐസ്...

പമ്പ് ജീവനക്കാരന്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച് പണം കവർന്നു; രണ്ടുപേർക്കെതിരെ കേസ്

​കഴക്കൂട്ടം: പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പെട്രോൾ പമ്പ് ജീവനക്കാരനെ...
Telegram
WhatsApp