spot_imgspot_imgspot_img

ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് നാളെ അങ്കമാലിയില്‍; ടിക്കറ്റുകള്‍ ഇന്നു കൂടി ലഭ്യമാകും

Date:

കൊച്ചി: പ്രശസ്ത തെന്നിന്ത്യന്‍ പിന്നണി ഗായകന്‍ കാര്‍ത്തിക് നയിക്കുന്ന ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് നാളെ അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. വൈകുന്നേരം ആറുമണി മുതലാണ് തത്സമയ പരിപാടി നടക്കുക. കാര്‍ത്തിക്കിന്റെ ദക്ഷിണേന്ത്യന്‍ പര്യടനത്തിന്റെ ഭാഗമാണ് കൊച്ചിയിലെ ലൈവ്. ഇതാദ്യമായാണ് കേരളത്തില്‍ കാര്‍ത്തിക്കിന്റെ പബ്ലിക് പ്രോഗ്രാം നടക്കുന്നത്. ഫൈഡറല്‍ ബാങ്ക് സംഘടിപ്പിക്കുന്ന പരിപാടി ഒരുക്കുന്നത് ക്ലിയോനെറ്റ് ഇവന്റ്‌സ് ആണ്.

കാര്‍ത്തിക്കിന്റെ ഗാനങ്ങളെ ഇഷ്ടപ്പെടുന്ന വലിയ സമൂഹം പരിപാടിക്കായി കാത്തിരിക്കുന്നുണ്ട്. യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആവേശത്തിലാഴ്ത്താന്‍ സാധിക്കുന്ന പ്രകടനമായിരിക്കും കാര്‍ത്തിക്കിന്റേതെന്ന് ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ എം വി എസ് മൂര്‍ത്തി പറഞ്ഞു. മികച്ച ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതായും ബുക്ക്‌മൈഷോ വഴി ടിക്കറ്റ് വില്‍പനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ക്ലിയോനെറ്റ് ഇവന്റ്‌സ് ഡയറക്ടര്‍മാരായ ബൈജു പോള്‍, അനീഷ് പോള്‍ എന്നിവര്‍ പറഞ്ഞു. പരിപാടി നടക്കുന്ന വേദിക്ക് സമീപത്തായി ടിക്കറ്റുകൾ ലഭ്യമാകും.

പിന്നണി ഗായകനും സംഗീത സംവിധായകനുമായ കാര്‍ത്തിക് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒഡിയ, ബംഗാളി, മറാത്തി, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ആറായിരത്തിലധികം ഗാനങ്ങള്‍ക്ക് തന്റെ ശ്രുതിമധുരമായ ശബ്ദം നല്‍കിയിട്ടുണ്ട്. ഹൈദരാബാദ്, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലും കാര്‍ത്തിക്കിന്റെ ലൈവ് പെര്‍ഫോമന്‍സ് നടക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp