spot_imgspot_imgspot_img

കൊച്ചി അന്താരാഷ്ട്ര എയർപോർട്ട് ലിമിറ്റഡിന് 1000 കോടി മൊത്തവരുമാനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി

Date:

കൊച്ചി: കൊച്ചി അന്താരാഷ്ട്ര എയർപോർട്ട് ലിമിറ്റഡിന് നടപ്പു സാമ്പത്തിക വർഷത്തിൽ 1000 കോടി രൂപ മൊത്തവരുമാനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സിയാലിന്റെ ഓഹരിയുടമകളുടെ 29-ാം വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മൊത്തവരുമാനവും ഏറ്റവും വലിയ ലാഭവും രേഖപ്പെടുത്തപ്പെട്ട വർഷമാണ് കടന്നുപോയത്. 770. 91 കോടി രൂപയാണ് സിയാലിന്റെ മൊത്തവരുമാനം. അറ്റാദായം 265. 08 കോടി രൂപയും. അവകാശ ഓഹരി വിതരണത്തിലൂടെ 478.22 കോടി രൂപ സിയാൽ സമാഹരിച്ചിട്ടുണ്ട്. കേരള സർക്കാരിന് സിയാലിലുള്ള ഓഹരി പങ്കാളിത്തം 33.38 ശതമാനമായി ഉയരുകയുണ്ടായി.

നടപ്പുസാമ്പത്തിക വർഷത്തിൽ 1000 കോടി രൂപയുടെ മൊത്തവരുമാനം നേടുകയാണ് ലക്ഷ്യം- മുഖ്യമന്ത്രി പറഞ്ഞു. ഓഹരിയുടമകൾക്ക് 35 ശതമാനം ലാഭവിഹിതം നൽകണമെന്നുള്ള ഡയറക്ടർബോർഡ് ശുപാർശ യോഗം അംഗീകരിച്ചു. ലാഭവിഹിതം നൽകുന്നതിനായുള്ള ആവശ്യതുക 167. 38 കോടി രൂപയാണ്.
മന്ത്രിമാരായ പി.രാജീവ്, കെ.രാജൻ, സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ്, ഡയറക്ടർമാരായ ഇ.കെ.ഭരത് ഭൂഷൺ, അരുണ സുന്ദരരാജൻ, എൻ.വി.ജോർജ്, ഇ.എം.ബാബു, പി.മുഹമ്മദലി, കമ്പനി സെക്രട്ടറി സജി.കെ.ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp