തിരുവനന്തപുരം: മിലാദ് സമ്മേളനം ഒക്ടോബർ മൂന്നിന്. കണിയാപുരം ഖാദിസിയ്യയും കേരള മുസ്ലിം ജമാഅത്തും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. കണിയാപുരം ഖാദിസിയ്യ നഗറിൽ ചൊവാഴ്ച വൈകുന്നേരം 4 മണി മുതലാണ് സമ്മേളനം ആരംഭിക്കുന്നത്.
തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ, സയ്യിദ് ഹസൻ കോയമ്മ ഖുറാ തങ്ങൾ, സിറാജുൽ ഉലമ ഹൈദ്രുസ് മുസ്ലിയാർ, മുസ്തഫ കോയ തങ്ങൾ അണ്ടൂർക്കോണം, ഹുസൈൻ സഖാഫി ബീമാപ്പള്ളി, സൈഫുദ്ദീൻ ഹാജി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.