spot_imgspot_imgspot_img

ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് സായിയിൽ സ്വീകരണം ഒരുക്കി

Date:

തിരുവനന്തപുരം: ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ച വെച്ച് തിരിച്ചെത്തിയ താരങ്ങൾക്ക് സായി എൽ എൻ സി പിയിൽ ഗംഭീര സ്വീകരണം നൽകി. ഒളിംപ്യൻ ബീന മോൾ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പത്മിനി തോമസ് എന്നിവർ താരങ്ങളെ ആദരിച്ചു. പരിശീലകരെയും സപ്പോർട്ടിങ് സ്റ്റാഫിനെയും സായി എൽ എൻ സി പി പ്രിൻസിപ്പലും റീജിയണൽ ഹെഡുമായ ഡോ. ജി കിഷോർ ആദരിച്ചു.

സായി എൽ എൻ സിപിയിൽ പരിശീലനം നടത്തി ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവെച്ച 13 അംഗ ടീമിനെയാണ് ആദരിച്ചത്.
4 X 400 മീറ്റർ റിലേയിൽ സുവർണ നേട്ടം സ്വന്തമാക്കിയ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, രാജേഷ് രമേഷ്, നിഹാൽ ജോയൽ, മിജോ ചാക്കോ കൂര്യൻ, 4 X 400 മീറ്റർ വനിത റിലേയിൽ വെള്ളി നേടിയ ടീമിലെ അംഗമായ ഐശ്വര്യ മിശ്ര, ശുഭ വെങ്കിടേശൻ, പ്രാചി ചൗദരി, സോണിയ ബൈസ്യ, ട്രിപ്പിൾ ജംപ് താരമായ ശീന എൻ വിഡെപ്യൂട്ടി ചീഫ് കോച്ച് എം കെ രാജ്മോഹൻ, ടീം അംഗങ്ങളായ ദിമിത്രി കൈസീ, എൽമിര ദിമിത്രി അടക്കമുള്ളവരെയാണ് ആദരിച്ചത്.

എൽ എൻ സി പി അക്കാദമിക്ക് ഇൻ ചാർജ് ഡോ. പ്രദീപ് ദത്ത , അസിസ്റ്റൻറ് ഡയറക്ടർ ആരതി പി , നാഷണൽ കോച്ചിങ് ക്യാമ്പ് കോർഡിനേറ്റർ സുഭാഷ് ജോർജ് അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. സായ് LNCPEയിൽ എത്തിയ താരങ്ങളെ കായിക താരങ്ങളും പരിശീലകരും ചേർന്ന് വരവേറ്റു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp