spot_imgspot_img

പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Date:

കറാച്ചി: പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഇന്ത്യയുടെ ‘മോസ്റ്റ് വാണ്ടഡ്’ ഭീകരരിൽ ഒരാളുമായ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.ബുധനാഴ്ച പാക്കിസ്ഥാനിലെ സിയാൽകോട്ടിൽ അജ്ഞാതരുടെ വെടിയേറ്റ് ഷാഹിദ് മരിച്ചെന്നാണ് റിപ്പോർട്ട്. 1994 നവംബറിൽ ഇന്ത്യയിൽ വച്ച് യുഎപിഎ പ്രകാരം ലത്തീഫ് അറസ്റ്റിലായിരുന്നു.തുടർന്ന് ജയിലായി. ശേഷം 2010ൽ വാഗ വഴി പാക്കിസ്ഥാനിലേക്ക് നാടുകടത്തപ്പെട്ടു

1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ കേസിലും ലത്തീഫ് പ്രതിയായിരുന്നു.2016 ജനുവരി രണ്ടിന് ആരംഭിച്ച പത്താൻകോട്ട് ആക്രമണത്തിന്റെ പ്രധാന സൂത്രധാരനായിരുന്നു ഷാഹിദ് ലത്തീഫ്. സിയാൽകോട്ടിൽ നിന്ന് നിന്ന് ആക്രമണം ഏകോപിപ്പിച്ചതും ആക്രമണം നടപ്പാക്കാൻ നാലു ജെയ്‌ഷെ ഭീകരരെ പത്താൻകോട്ടിലേക്ക് അയച്ചതും ഇയാളായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം; സാധ്യമായതെല്ലാം ചെയ്തുവെന്ന് എസ്എടി ആശുപത്രി അധികൃതർ

തിരുവനന്തപുരം: പ്രതിരോധ വാക്‌സിൻ എടുത്തിട്ടും പേവിഷബാധ മൂലം കൊല്ലം സ്വദേശി ഏഴു...

വ്യാജ നീറ്റ് ഹാൾടിക്കറ്റ് സംഭവം; തിരുവനന്തപുരം സ്വദേശിയായ അക്ഷയ സെന്റര്‍ ജീവനക്കാരി കസ്റ്റഡിയില്‍

പത്തനംത്തിട്ട: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ...

ആനമലൈ ട്രക്കിങ്ങിനിടെ മലയാളി ഡോക്ടര്‍ മരിച്ചു; മരിച്ചത് തിരുവനന്തപുരം സ്വദേശി

ചെന്നൈ: തമിഴ്നാട്ടിൽ ട്രക്കിം​ഗ് നടത്തുന്നതിനിടെ മലയാളി ഡോക്ടറിന് ദാരുണാന്ത്യം. തിരുവനന്തപുരം കല്ലമ്പലം...

തുമ്പ സെൻ്റ് സേവ്യേഴ്‌സ് കോളേജിൽ അധ്യാപക ഒഴിവ്

തിരുവനന്തപുരം: തുമ്പ സെൻ്റ് സേവ്യേഴ്‌സ് കോളേജിൽ അധ്യാപക ഒഴിവ്. ഒഴിവുള്ള വിവിധ...
Telegram
WhatsApp