spot_imgspot_imgspot_img

വിഴിഞ്ഞം തുറമുഖ ഡയറക്ടറായി ദിവ്യ എസ് അയ്യർ

Date:

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഡയറക്ടറായി പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യരെ നിയമിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനം അടുത്തിരിക്കെയാണ് ഈ നീക്കം. അദീല അബ്ദുള്ളയായിരുന്നു നേരത്തെ എം ഡി സ്ഥാനത്ത് ഉണ്ടായിരുന്നത്. സോളിഡ് വേസ്റ്റ് മാനേജ്മെൻറ് പ്രൊജക്റ്റ് ഡയറക്ടറുടെ ചുമതലയും ദിവ്യ എസ് അയ്യര്‍ക്കാണ്.

അദീലയ്ക്ക് ഒട്ടേറെ വകുപ്പുകളുടെ ചുമതലയുള്ളതിനാല്‍ വിഴിഞ്ഞത്തിന്റെ ചുമതലയില്‍ നിന്നും മാറ്റുക മാത്രമാണ് ചെയ്തതെന്നാണ് പൊതുഭരണ വകുപ്പിന്റെ വിശദീകരണം. എന്നാൽ വിഴിഞ്ഞത്തില്‍ മാത്രം ചുമതല നല്‍കണമെന്നും മറ്റു അധിക ചുമതലകളില്‍ നിന്നും ഒഴിവാക്കണമെന്നും അദീല അബ്ദുള്ള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് ,ആലപ്പുഴ, മലപ്പുറം, കണ്ണൂർ ,കൊല്ലം ജില്ലാ കളക്ടർമാക്കും മാറ്റമുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp