spot_imgspot_imgspot_img

ഫലസ്തീൻ: പെരുമാതുറയിൽ ഐക്യദാർഢ്യ റാലിയും സംഗമവും സംഘടിപ്പിച്ചു

Date:

പെരുമാതുറ : ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പെരുമാതുറയിൽ ഐക്യദാർഢ്യ റാലിയും സംഗമവും സംഘടിപ്പിച്ചു. പെരുമാതുറ ജമാഅത്ത് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഐക്യദാർഢ്യ റാലിയും സംഗമവും സംഘടിപ്പിച്ചത്. പുതുക്കുറിച്ചി മുഹിയുദ്ദീൻ പള്ളി അങ്കണത്തിൽ നിന്നാരംഭിച്ച റാലി ഒറ്റപന, ഇടപ്പള്ളി, വടക്കേ പെരുമാതുറയിലെത്തി തിരിക്കെ പെരുമാതുറ ജംഗ്ഷനിൽ സമാപിച്ചു.

പെരുമാതുറ സെൻട്രൽ ജുംആ മസ്ജിദ് അങ്കണത്തിൽ നടന്ന സംഗമം ചീഫ് ഇമാം മുഹമ്മദ് ഷിബിലി മന്നാനി ഉദ്ഘാടനം ചെയ്തു. പെരുമാതുറ ജമാഅത്ത് കോഡിനേഷൻ കമ്മിറ്റി ചെയർമാൻ സെയ്യ്ദലവി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അബ്ദുൽ വാഹിദ്, കൺവീനർ എം ബഷറുള്ള, എൻ എം നാസർ, വിവിധ മഹല്ലുകളിലെ ചീഫ് ഇമാമുന്മാരായ റഹ്മത്തുള്ള അൽ കൗസരി, സൽമാൻ അൽ ഖാസിമി, ഹസീൻ മന്നാനി തുടങ്ങിയവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp