ഡൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. 3-2നാണ് ഭരണഘടനാ ബഞ്ച് ഹർജികൾ തള്ളിയത്. സ്‌പെഷൽ മാര്യേജ് ആക്റ്റ് പ്രകാരം സ്വവർഗ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുവാദം തേടി സമർപ്പിച്ച ഹർജിയാണ് ഭൂരിപക്ഷ വിധി പ്രകാരം തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധുത നൽകണമെന്ന് വിധി പറഞ്ഞു.
വ്യക്തിയുടെ അവകാശത്തിനുമപ്പുറത്തേക്ക് വിവാഹം എന്നത് ഒരു സാമൂഹിക കാര്യമാണെന്നും വിവാഹം ആചാരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നും കോടതി വ്യക്തമാക്കി. സ്വവർഗവിവാഹങ്ങൾ അംഗീകരിച്ചുകൊണ്ട് പ്രത്യേക വിവാഹനിയമത്തിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.