spot_imgspot_img

ഇസ്രായേൽ ഭരണകൂടത്തെ യുദ്ധകുറ്റത്തിന് വിചാരണ ചെയ്യാൻ അന്താരാഷ്ട്രാ സമൂഹം യു എന്നിൽ സമ്മർദ്ദം ചെലുത്തണം; ഐ എൻ എൽ

Date:

തിരുവനന്തപുരം:എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റിൽപറത്തിക്കൊണ്ട് പലസ്തീനിൽ പൈശാചികമായ മനുഷ്യകുരുതി നടത്തുന്ന ഇസ്രായേലിനെ നിലയ്ക്കുനിറുത്താൻ ഇസ്രായേൽ ഭരണകൂടത്തെ യുദ്ധകുറ്റത്തിന് വിചാരണചെയ്യാൻ അന്താരാഷ്ട്ര സമൂഹം യു എന്നിൽ സമ്മർദ്ദം ചെലുത്തണമെന്നും ഈ അതിക്രമത്തിന് ഇസ്രായേലിനെ പിന്തുണക്കുന്നവർ സമാധാനത്തിന്റെ ശത്രുക്കളാണെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ:ജെ തംറൂഖ് അഭിപ്രായപ്പെട്ടു. ഐ എൻ എൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച ‘പൊരുതുന്ന പലസ്തീൻ ജനതക്ക് ഐക്യദാർഡ്യസംഗമം ‘ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

ജില്ലാ പ്രസിഡന്റ്‌ സൺ റഹിം അധ്യക്ഷത വഹിച്ചു. ജില്ലാ വർക്കിങ് പ്രസിഡന്റ്‌ ബഷറുള്ള മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സജീർ കല്ലമ്പലം സ്വാഗതവും യൂസഫ് ബീമാപ്പള്ളി നന്ദിയും രേഖപെടുത്തി. ജില്ലാ ഭാരവാഹികളായ സലിം നെടുമങ്ങാട്, സഫറുള്ള ഖാൻ, ബുഹാരി മന്നാനി, പോഷക സംഘടനാ ഭാരവാഹികളായ നജുമുന്നിസ, ഷാഹുൽ ഹമീദ്, കബീർ പേട്ട, വിഴിഞ്ഞം സുധീർ, അബ്ദുൽ സത്താർ, ഷിംല സലിം, നിയോജകമണ്ഡലം ഭാരവാഹികളായ കെ കെ സമദ്, റാഫി പോങ്ങുംമുട്, കബീർ മാണിക്കവിളാകം, ഷംനാദ്, താഹ വർക്കല, അൻഷാദ് ചിറയിൻകീഴ്, സൈക്കോ അഷ്‌റഫ്‌, വിഴിഞ്ഞം ഹകീം, അബ്ദുറഹ്മാൻ ബീമാപ്പള്ളി, അൻസീർ, ജോസ് കുരിശിങ്കൽ, വിജയകുമാർ, അബൂബക്കർ, മുഹമ്മദ്‌ ഷജിൽ തുടങ്ങിയവർ പങ്കെടുത്തു .

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത; പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത. മകളെ ക്രൂരമായി...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരന് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു. ജീവനക്കാരന്...

വർക്കലയിൽ അച്ഛൻ മകളെ അതിക്രൂരമായി പീഡിപ്പിച്ചു; അച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വർക്കലയിൽ മകളെ അതിക്രൂരമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. ഒൻപതാം...

ഹയർസെക്കണ്ടറി പ്രവേശനം: ട്രയൽ അലോട്ടമെന്റ് ഇന്ന്

തിരുവനന്തപുരം: ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ടമെന്റ് ഇന്ന് വൈകിട്ട്...
Telegram
WhatsApp