spot_imgspot_imgspot_img

കോൺഗ്രസ് നേതാവ് എച്ച് പി ഷാജിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് മംഗലപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

Date:

കഴക്കൂട്ടം: കോൺഗ്രസ് നേതാവ് എച്ച് പി ഷാജിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മംഗലപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി മുൻ മന്ത്രി വി.എസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.എസ്. നൗഷാദിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ വച്ച് മേനംകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവിഷ്കരിച്ച കോൺഗ്രസ് കെയർ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനവും നടന്നു. കിടപ്പു രോഗികൾക്ക് ചികിത്സാ സമാശ്വാസം നൽകുകയുണ്ടായി. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ബെർബി ഫെർണാണ്ടസ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.

ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ എസ് അജിത് കുമാർ, അഡ്വ.എസ് കൃഷ്ണകുമാർ , അഡ്വ.വി.കെ. രാജു, എം.ജെ. ആനന്ദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് ബി.എസ്. അനൂപ്, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കുമാരി ഓമന, മുൻ ഡി.സി.സി.അംഗം അഡ്വ.എസ്. ഹാഷിം , മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വസന്തകുമാരി, മണ്ഡലം പ്രസിഡൻ്റുമാരായ എച്ച്. പി.ഹാരിസൺ, കഠിനംകുളം ജോയി, എ. ആർ. നിസാർ, രഘുനാഥൻ, മൻസൂർ, എം.എസ്. ഉദയകുമാരി, ജി.ഗോപകുമാർ, ജലീൽ, വർക്കല ഹരിദാസ് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp