spot_imgspot_img

ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പ്രവര്‍ത്തന മാതൃക ലോകനെറുകയിലെത്തിക്കാന്‍ സെറിബ്രല്‍പാഴ്‌സി ബാധിതനായ വിഷ്ണു.ആര്‍ ജപ്പാനിലേയ്ക്ക്

Date:

spot_img

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ സെറിബ്രല്‍ പാഴ്സി ബാധിതനായ വിഷ്ണുവിന് ജപ്പാനിലെ സോഫിയാ യൂണിവേഴ്സിറ്റിലേയ്ക്ക് ക്ഷണം. നവംബര്‍ 7ന് നടക്കുന്ന സോഫിയ അന്താരാഷ്ട്ര ഓപ്പണ്‍ റിസര്‍ച്ച് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാനാണ് വിഷ്ണുവിന് ക്ഷണം ലഭിച്ചത്. ഡിഫറന്റ് ആര്‍ട് സെന്ററിലെ എംപവര്‍ വിഭാഗത്തില്‍ ഇന്ദ്രജാലം അവതരിപ്പിച്ചുവരുന്ന വിഷ്ണുവിന്റെ ബൗദ്ധിക മാനസിക ശാരീരിക നിലകളില്‍ വന്ന മാറ്റത്തെക്കുറിച്ച് മനസ്സിലാക്കുവാനും പഠിക്കുവാനുമാണ് യൂണിവേഴ്സിറ്റി ക്ഷണിച്ചത്.

യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍മാരും ഭിന്നശേഷി മേഖലയിലെ പ്രഗത്ഭരുമായ പ്രൊഫ.അക്കീര ഒട്ചുക, തോഷിയ കാക്കൊയ്ഷി, യോഷികസു ഹിരസോവ, തോഡാ മകീകോ എന്നിവരുടെയും മറ്റ് പാനലിസ്റ്റുകളുടെയും മുമ്പില്‍ വിഷ്ണു ഇന്ദ്രജാല പ്രകടനം നടത്തും.

കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ നവംബര്‍ 2ന് ഗോപിനാഥ് മുതുകാടിനൊപ്പമാണ് വിഷ്ണു ജപ്പാനിലേയ്ക്ക് പോകുന്നത്. കോണ്‍ഫറന്‍സില്‍ നടക്കുന്ന സിംപോസിയത്തില്‍ ഗോപിനാഥ് മുതുകാട് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ ഇന്ദ്രജാലാധിഷ്ഠിതമായ പ്രത്യേക ബോധനപ്രക്രിയയിലൂടെ ഭിന്നശേഷിക്കുട്ടികള്‍ക്കുണ്ടാകുന്ന മാറ്റത്തെക്കുറിച്ച് വിഷ്ണുവിനെ മുന്‍നിര്‍ത്തി വിശദീകരിക്കും.

ഇക്കഴിഞ്ഞ ജൂലായില്‍ ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ ജപ്പാന്‍ സംഘത്തെ വിഷ്ണുവിന്റെ പ്രകടനം അത്ഭുതപ്പെടുത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഈയൊരു മാറ്റം മറ്റ് രാജ്യങ്ങളിലെ വിദഗ്ദ്ധര്‍ക്ക് കൂടി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോണ്‍ഫറന്‍സിലേയ്ക്ക് ക്ഷണിച്ചത്.

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സാമൂഹ്യനീതി വകുപ്പിന്റെ അനുയാത്ര പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ്22കാരനായ വിഷ്ണു. സെറിബ്രല്‍ പാഴ്‌സി, ഇന്റലക്ച്വല്‍ ഡിസെബിലിറ്റി വിഭാഗത്തില്‍പ്പെട്ട വിഷ്ണു 2017 ലാണ് മാജിക് അക്കാദമിയിലെത്തുന്നത്.

ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ നടത്തിയ നിരന്തര ഇന്ദ്രജാല പരിശീലനത്തിലൂടെ വിഷ്ണുവില്‍ മാറ്റം കണ്ടുതുടങ്ങി. ഈ മാറ്റത്തെക്കുറിച്ച് കേരള സര്‍ക്കാരിന്റെ ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍, ഐക്കണ്‍സ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി, ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇതിനോടകം തന്നെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ വിഷ്ണുവിന്റെ ജാലവിദ്യാവതരണം ഇന്ത്യാ ബുക് ഓഫ് റെക്കോര്‍ഡ്സിലും ഐന്‍സ്റ്റീന്‍ വേള്‍ഡ് റിക്കോര്‍ഡ്സിലും ഇടം നേടിയിട്ടുണ്ട്.

സിംഗപൂര്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലും സിംഗപ്പൂരിന്റെ സാമൂഹ്യ നീതി വകുപ്പ് കൈകാര്യം ചെയ്യുന്ന സീനിയര്‍ പാര്‍ലമെന്ററി സെക്രട്ടറി എറിക് ചുവ, കേന്ദ്ര ഗവണ്മെന്റിന്റെ സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി അഞ്ജലി ബൗറ, ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു എന്നിവരുടെ മുന്നിലും വിസ്മയ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. പ്രൊഫഷണല്‍ ജാലവിദ്യക്കാര്‍ക്ക് പോലും അവതരിപ്പിക്കാന്‍ ഏറെ പ്രയാസമുള്ള ഹൂഡിനി എസ്‌കേപ്പ് ആക്ടിന്റെ വിജയകരമായ അവതരണം വിഷ്ണുവിന്റെ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp