തിരുവനന്തപുരം: 176 -)0 നമ്പർ ബൂത്ത് കമ്മിറ്റി (കഠിനംകുളം, കണ്ടവിള) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ബൂത്ത് പ്രസിഡണ്ടായി എ ബഷീറിനെയും ബി എൽ എയായി രാജേഷ് ശബരിയാറിനെയും തെരഞ്ഞെടുത്തു.
കോൺഗ്രസ് നേതാവ് കെ. നൗഷാദിന്റെ വസതിയിൽ വച്ച് കൂടിയ യോഗത്തിലാണ് അംഗങ്ങളെ തിരഞ്ഞെടുത്തത്. ബൂത്ത് പ്രസിഡന്റ് സതീഷ് ചന്ദ്രൻ നായർ അധ്യക്ഷനായിരുന്നു. മണ്ഡലം പ്രസിഡണ്ട് കഠിനംകുളം ജോയി, പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ ജോസ് നിക്കോളാസ് എന്നിവർ സന്നിഹിതരായിരുന്നു. യോഗത്തിൽ വച്ച് മുതിർന്ന കോൺഗ്രസ് നേതാവ് അശോകനെ മണ്ഡലം പ്രസിഡന്റ് ആദരിച്ചു.