spot_imgspot_imgspot_img

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം

Date:

ഡൽഹി: ഡൽഹിയിൽ വായുമലിനീകരണം അതീവ രൂക്ഷമായി തുടരുന്നു. ഈ സാഹചര്യത്തില്‍ ഡൽഹിയിലെ പ്രൈമറി സ്കൂളുകള്‍ക്ക് അവധി നീട്ടി നല്‍കി. നേരത്തെ രണ്ട് ദിവസത്തേക്കാണ് സ്കൂളുകൾ അടച്ചിട്ടിരുന്നത്. എന്നാൽ സ്ഥിതി രൂക്ഷമായത്തോടെ അടുത്ത വെള്ളിയാഴ്ച  വരെ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അതിഷി അറിയിച്ചു.

മാത്രമല്ല ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഓൺലൈൻ ആയി തുടരാനും നിർദേശമുണ്ട്.

നിലവിലെ ഡൽഹിയിലെ  വായുനിലവാര സൂചിക 460 ആണ്. സാധാരണ ഗതിയിൽ 300ന് മുകളില്‍ വായുനിലവാര സൂചിക പോയാൽ അതീവ ഗുരുതരമാണ്.

കേന്ദ്ര മലീനികരണനിയന്ത്രണ ബോർഡിന്‍റെ കണക്കുകളനുസരിച്ച് ഡൽഹിയിലെ വായുനിലവാര സൂചിക ഒക്‌ടോബർ 27 നും നവംബർ മൂന്നിനും ഇടയിൽ 200 പോയന്‍റിൽ അധികമാണ് വർധിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പഞ്ചാബിന്റെ വിജയരഥം പിടിച്ചുകെട്ടി രാജസ്ഥാന്‍; പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വി; രാജസ്ഥാന്‍ ജയം ആറുവിക്കറ്റിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ വിജയക്കുതിപ്പിന് തടയിട്ട്...

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...

ഇറാന്‍ വലിയ തകര്‍ച്ച നേരിടുന്നു; കടുത്ത നേതൃത്വ പ്രതിസന്ധി; യു.എസിന്റെ സഹായം തേടിയെന്ന് ട്രംപ്

ടെഹ്‌റാന്‍: ഇറാനില്‍ അതീവ ഗുരുതരവും മോശവുമായ ആഭ്യന്തര സാഹചര്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട്...

ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മരണം; ലക്ഷണം ഭക്ഷ്യവിഷബാധയുടേതല്ല; വിഷസാന്നിധ്യവും പരിശോധിക്കുന്നു

മുംബൈ: ദുരൂഹത മാറാതെ മുംബൈയിലെ ഭക്ഷ്യവിഷബാധയേറ്റുള്ള ഒരു കുടുംബത്തിലെ നാലുപേരുടെയും മരണം....
Telegram
WhatsApp