തിരുവനന്തപുരം: ആയുർവേദ ദിനത്തിൻ്റെ ആഘോഷ ഭാഗമായുള്ള വിളംമ്പര ജാഥ ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു ആരോഗ്യഭവനിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഏകാരോഗ്യതിന് ആയുർവേദം എന്ന പ്രമേയം മുൻ നിറുത്തി സംസ്ഥാനത്തൊട്ടാകെ ‘എൻ്റെ ജീവിതത്തിൽ ആയുർവേദം’ എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ പ്രവർത്തനങ്ങൾ രണ്ടാഴ്ചയായി നടന്നുവരികയാണ്. സ്കൂൾ തല പരിപാടികൾ,ബോധവൽകരണ പരിപാടികൾ, മെഡിക്കൽ ക്യാമ്പുകൾ, മാനസിക ആരോഗ്യ സംരക്ഷണ ക്യാമ്പൈനുകൾ, ഗുഡ് ഫുഡ് വർക്ക് ഷോപ്പ്കൾ തുടങ്ങിയവ നടത്തിക്കഴിഞ്ഞു.
വിളംമ്പര ജാഥ യോടനുബന്ധിച്ചുള്ള സമ്മേനം ഐ ബി സതീഷ് എം.എൽ. എ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഗ്ലാഡി ഹാൽവിൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷൈജു കെ .എസ് സ്വാഗതം പറഞ്ഞു.
ആയുർവേദ ദിനാശംസകൾ നേർന്ന് കൊണ്ട് എ.എം. എ.ഐ ജില്ലാ സെക്രട്ടറി ഡോ: ഇന്നസെൻ്റ് ബോസ് ,ആയുർവേദ ദിന സംഘാടന കമ്മിറ്റി ചെയർമാൻ ഡോ. ഷർമദ് ഖാൻ , ജില്ലാ കൺവീനർ ഡോ. ഷൈലി എസ് രാജു എന്നിവർ സംസാരിച്ചു. ജില്ലാ നോഡൽ ഓഫീസറായ ഡോ: ആനന്ദ് എ.ജെ കൃതജ്ഞത അർപ്പിച്ചു.
സമ്മേളനത്തിന് ശേഷം ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയുടെ നേതൃത്വത്തിൽ സൗജന്യ സ്പെഷ്യാൽറ്റി മെഡിക്കൽ ക്യാമ്പ് നടത്തി .