spot_imgspot_imgspot_img

കുടുംബ സുരക്ഷ പദ്ധതിയിൽ അംഗമായി മരണപ്പെട്ട ഗോപാലകൃഷ്ണന്റെ കുടുംബത്തിന് ധനസഹായം നൽകുന്നു

Date:

തിരുവനന്തപുരം: വ്യാപാരി വ്യവസായി ഏകോപനസമിതി അണ്ടുർക്കോണം യൂണിറ്റ് കുടുംബ സുരക്ഷ പദ്ധതിയിൽ അംഗമായി മരണപ്പെട്ട ഗോപാലകൃഷ്ണന്റെ കുടുംബത്തിന് ധനസഹായം നൽകുന്നു. കുടുംബത്തിന് 10 ലക്ഷം രൂപയാണ് ധനസഹായമായി നൽകുന്നത്. നവംബർ 29 ന് അണ്ടൂർക്കോണം ജംഗ്ഷനിൽ വച്ച് നടക്കുന്ന പരിപാടിയിൽ കുടുംബത്തിന് ധനസഹായം കൈമാറും.

വ്യാപാരി വ്യവസായി ഏകോപനസമിതി അണ്ടുർക്കോണം യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ഷാഫി അധ്യക്ഷത വഹിക്കുന്ന ചടങ്ങ് അടൂർ പ്രകാശ് എം പി ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം എൽ എ ധനസഹായം വിതരണം ചെയ്യും. പെരിങ്ങമ്മല രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.

അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഹരികുമാർ വിദ്യാഭ്യാസ അവാർഡ് വിതരണവും പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റ്റി ആർ. അനിൽ കുടുംബ സുരക്ഷ ഐഡി കാർഡ് വിതരണവും നിർവഹിക്കും. വ്യാപാരി വ്യവസായി ഏകോപനസമിതി അണ്ടുർക്കോണം യൂണിറ്റ് ജനറൽ സെക്രട്ടറി പറമ്പിപ്പാലം ഷിയാസ് ചടങ്ങിൽ സ്വാഗതം ആശംസിക്കും.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp