spot_imgspot_imgspot_img

എസ്. ശ്രീശാന്തിനെതിരെ വഞ്ചനാക്കേസ്

Date:

കണ്ണൂർ: മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരേ വഞ്ചനാ കുറ്റത്തിന് കേസ്. കണ്ണൂരിലാണ് കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊല്ലൂരിൽ വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞു 18,70,000 രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. കണ്ണൂർ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലാണ് പരാതിക്കാരൻ.

പരാതിയിൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടു. കേസിലെ മൂന്നാം പ്രതിയാണ് ശ്രീശാന്ത്. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാർ, കെ. വെങ്കിടേഷ് കിനി എന്നിവർ പണം വാങ്ങിയതായി പരാതിയിലുണ്ട്. ഇവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ.

പണം തിരികെ ചോദിച്ചപ്പോൾ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാക്കാമെന്ന് ശ്രീശാന്ത് പറഞ്ഞതായും പരാതിക്കാരൻ നൽകിയ ഹർജിയിൽ പറയുന്നു. 2019 മാർച്ച് 25 മുതൽ പ്രതികൾ പലതവണ പണം കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ 

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ കഴക്കൂട്ടം: രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ...

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക്

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക് ​പോത്തൻകോട്: മേലെമുക്കിലെ 'അൽ ഹാനി'...

ബി.എ ജേണലിസത്തിൽ സൗപർണിക സുരേഷിന് രണ്ടാം റാങ്ക്

തിരുവനന്തപുരം: കേരള സർവകലാശാല ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ...

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...
Telegram
WhatsApp