spot_imgspot_imgspot_img

ടെക്നോപാർക്ക് നിള ഗേറ്റ് തുറക്കാൻ തീരുമാനമായി

Date:

കഴക്കൂട്ടം: ടെക്നോപാർക്ക് നിള വിക്കറ്റ് ഗേറ്റ് തുറക്കാൻ തിരുവനന്തപുരം ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഗേറ്റ് തുറക്കുന്നതിനെ പറ്റി എം എൽ എ  കടകംപള്ളി സുരേന്ദ്രനും ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജും ടെക്നോപാർക്ക്‌ സി.ഈ .ഒ കേണൽ സഞ്ജീവ് നായരും നടത്തിയ ചർച്ചയിലാണ് തീരുമാനം.

ഇതിനെ തുടർന്ന് ജില്ലാ കളക്ടർ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പൊലീസുമായും ടെക്നോപാർക്ക്‌ ചീഫ് സെക്യൂരിറ്റി ഓഫീസറുമായും ചർച്ച നടത്തിയതിനു ശേഷം ഗേറ്റ് തുറക്കാൻ തീരുമാനിക്കുകയായിരുന്നു. നൂറു കണക്കിന് ഐ ടി ജീവനക്കാർക്ക് പ്രയോജനം ചെയ്യുന്ന നിള സൈഡ് ഗേറ്റ് സുരക്ഷ വർധിപ്പിച്ചു തുറക്കണമെന്ന് അഭ്യർത്ഥിച്ചു

ടെക്നോപാർക്ക് സി.ഇ.ഒ, എം എൽ എ, മുഖ്യമന്ത്രി എന്നിവർക്ക് പ്രതിധ്വനി നിവേദനം നൽകിയിരുന്നു. മാത്രമല്ല ഗേറ്റ് അടച്ച് പൂട്ടിയതോടെ  സമീപത്തെ കച്ചവടസ്ഥാപനക്കാരും രാഷ്ട്രീയ സംഘടനകളും ടെക്നോപാർക്കിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.കൂടാതെ ശശിതരൂർ എം.പിയും രണ്ടുദിവസം മുമ്പ് സ്ഥലത്ത് എത്തുകയും ടെക്നോപാർക്ക് സി.ഇ.ഒയുമായി സംസാരിക്കുയും ചെയ്തിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp