spot_imgspot_img

പിണറായി വിജയൻ ആധുനിക ഗീബൽസ്; യാത്രയിൽ പച്ചക്കള്ളം മാത്രം പറയുന്നു; വി.മുരളീധരൻ

Date:

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആധുനിക ഗീബൽസെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. നുണകൾ മാത്രം പ്രചരിപ്പിച്ച് പട്ടിണിപ്പാവങ്ങളുടെ നെഞ്ചിലൂടെ തേര് തെളിച്ച് അദ്ദേഹം വരുന്ന കാഴ്ചയാണ് ഇന്ന് കേരളം കാണുന്നതെന്നും വി.മുരളീധരൻ പരിഹസിച്ചു.

സംസ്ഥാനത്ത് സാമ്പത്തിക ഭീകരത ആണ് ജനം നേരിടുന്നത്. വിഷം വാങ്ങിയും ഒരു മുഴം കയറിലും ജനം ജീവനൊടുക്കുന്നത് ആവർത്തിക്കുന്നു. എന്നിട്ടും കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നു എന്ന കള്ളം പ്രചരിപ്പിക്കുകയാണ് പിണറായി വിജയനെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പരാതി കേള്‍ക്കുന്നത് പൗരപ്രമുഖരുടെ മാത്രമാണ്. പിണറായി വിജയന്‍ അധികാരത്തിലേറിയതിന് ശേഷം കേരളത്തില്‍ പൊട്ടിമുളച്ച ഒരു പ്രത്യേക വിഭാഗമാണ് പൗരപ്രമുഖരെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. ഈ സമ്പന്ന വിഭാഗത്തെ കാണാൻ കോടികള്‍ മുടക്കി ബസ് പണിത് കറങ്ങി നടക്കുന്നത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. ഏതെങ്കിലും തൊഴിലാളി വർഗ്ഗ പ്രതിനിധി ഈ പൗരപ്രമുഖ പട്ടികയിൽ ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

ഒന്നരക്കോടിയുടെ കറങ്ങുന്ന കസേര ബസിൽ ഇരുന്ന് വരുന്ന മന്ത്രിസംഘം യാത്രയും സുഖഭക്ഷണവും പ്രഭാത സവരിയും അല്ലാതെ ഒരു പരാതി എങ്കിലും പരിഹരിക്കുന്നുണ്ടോ എന്നും വി. മുരളീധരൻ ചോദിച്ചു.
എൻഡിഎയുടെ ജനപഞ്ചായത്ത് തിരുവനന്തപുരത്ത് പുളിമൂട്ടിലും കൊല്ലം പെരിനാടും കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം ശ്രീകണ്ഠസ്വാമി അന്തരിച്ചു

കഴക്കൂട്ടം: മുക്തി റസിഡൻസ് അസോസിയേഷൻ MRA 94 കടകം വീട്ടിൽ (...

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ വെട്ടി പരിക്കേൽപിച്ചു

കഴക്കൂട്ടം: സഹോദരൻമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ...

കഠിനംകുളം ആതിര കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: നാടിനെ നടുക്കിയ കഠിനംകുളം ആതിര കൊലപാതകകേസ്സിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു....

ജില്ലാ ക്രിക്കറ്റ്‌ ടിമിനെ തിരഞ്ഞെടുക്കുന്നു

തിരുവനന്തപുരം: 23 വയസ്സിനു താഴെയുള്ള പുരുഷന്‍മാരുടെ ജില്ലാ ക്രിക്കറ്റ്‌ ടിമിനെ ഈ...
Telegram
WhatsApp