തിരുവനന്തപുരം: സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ജില്ലാ ഹോമിയോ ആശുപത്രിയിൽ അൾട്രാസൗണ്ട് സ്‌കാനിംഗ്, ഫിസിയോതെറാപ്പി യൂണിറ്റുകൾ പ്രവർത്തനമാരംഭിച്ചു. ഇവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ നിർവഹിച്ചു. അൾട്രാ സൗണ്ട് സ്‌കാനിംഗ് യൂണിറ്റ് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയും ഫിസിയോ തെറാപ്പി യൂണിറ്റ് ഫെഡറൽബാങ്ക് സി.എസ്.ആർ ഫണ്ട് വിനിയോഗിച്ചുമാണ് ആരംഭിച്ചത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സലൂജ, വാർഡ് കൗൺസിലർ ജാനകി അമ്മാൾ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി കെ പ്രിയദർശിനി, ആശുപത്രി സൂപ്രണ്ട് ഡോ. അഗസ്റ്റിൻ എ.ജെ എന്നിവരും പങ്കെടുത്തു.