spot_imgspot_imgspot_img

കുടുംബശ്രീക്കൊരു കൈത്താങ്ങായി ലിറ്റില്‍ കൈറ്റ്‌സ്

Date:

കറുകുറ്റി: പൊതുവിദ്യാഭ്യാവകുപ്പും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കിയ അയല്‍കൂട്ട ശാക്തീകരണ ക്യാമ്പയിൻ ‘തിരികെ സ്‌കൂള്‍’ ശ്രദ്ധേയമായി. കറുകുറ്റി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന പരിപാടിയില്‍ ആയിരങ്ങളാണ് സ്‌കൂളിലെത്തിയത്. സെന്റ് ജോസഫ്‌സ് വിദ്യാലയത്തിലെ ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളും പരിപാടിയുടെ ഭാഗമായി.

ഡിജിറ്റല്‍ കാലം എന്ന ക്ലാസ്സില്‍ റേഡിയോ ശ്രീ മൊബൈല്‍ ആപ്പ് ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ പരിചയപ്പെടുത്തുകയും അത് അമ്മമാരുടെ മൊബൈലുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സഹായിക്കുകയും ചെയ്തു. പ്രായഭേദമെന്യേ അമ്മമാരും ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളും ഏറെ താത്പര്യത്തോടെയാണ് ഈ ക്ലാസ്സുകളില്‍ പങ്കെടുത്തത്.

സംസ്ഥാന സര്‍ക്കാരിന്റെ തിരികെ സ്‌കൂള്‍ ക്യാമ്പയ്‌നില്‍ എന്ന പദ്ധതിയില്‍ സഹകരിക്കാനായത് സെന്റ് ജോസഫ്‌സ് വിദ്യാലയത്തിലെ ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ക്ക് അഭിമാന നിമിഷങ്ങളായിരുന്നു. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശ്രീകുമാര്‍ ‘തിരികെ സ്‌കൂള്‍’ കാമ്പെയിന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കൗണ്‍സിലര്‍മാരായ ലിന്‍സി ആന്‍ലി, ജെന്‍സി സേവ്യര്‍, സുമ തങ്കപ്പന്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.

 

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭരണം കിട്ടിയ യുഡിഎഫ് ജനങ്ങളെ മനസിലാക്കണം’: എ കെ ആന്റണി

തിരുവനന്തപുരം: പുതിയ സർക്കാർ ജനവികാരം മനസിലാക്കി പ്രവർത്തിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്...

പ്രതിപക്ഷത്തിരുന്ന് ജനങ്ങൾക്കായി പോരാടും; എം കെ സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം...

സിനിമാഭിനയം നിർത്തിയതായി നിയുക്ത എംഎൽഎ രമേഷ് പിഷാരടി

പാലക്കാട്: സിനിമാ അഭിനയവും സ്റ്റേജ് ഷോകളും നിർത്തിയെന്ന് നിയുക്ത എംഎൽഎ രമേഷ്...

സിനിമ സീരിയൽ താരം സന്തോഷ് കെ നായർ വാഹനാപകടത്തില്‍ മരിച്ചു

പത്തനംതിട്ട: സിനിമ സീരിയൽ താരം സന്തോഷ് കെ നായർ അപകടത്തിൽ അന്തരിച്ചു....
Telegram
WhatsApp