spot_imgspot_imgspot_img

മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക ചെറുകഥ പുരസ്‌കാരം നൗഷാദ് പെരുമാതുറക്ക്

Date:

തിരുവനന്തപുരം: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായുള്ള മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക ചെറുകഥ പുരസ്‌കാരം നൗഷാദ് പെരുമാതുറയുടെ റമദാന്‍ എന്ന ചെറുകഥക്ക്. പുസ്തകോത്സവത്തിന്റെ ഭാഗമായി നടത്തിയ കഥാമത്സരത്തില്‍നിന്നാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. രണ്ടാം സ്ഥാനം സിബിന്‍ ഹരിദാസിനാണ്.

ഡിസംബര്‍ 10 ന് വൈകുന്നേരം മൂന്നിന് നടക്കുന്ന പുസ്തകോത്സവ സമാപന സമ്മേളനത്തില്‍ നോവലിസ്റ്റ് വി.ജെ. ജെയിംസ് പുരസ്‌കാരം വിതരണം ചെയ്യുമെന്ന് പുസ്തകോത്സവ സമിതി പ്രസിഡന്റ് ഇ.എന്‍. നന്ദകുമാറും ജനറല്‍ സെക്രട്ടറി ഇ.എം. ഹരിദാസും പറഞ്ഞു.

സമ്മേളനം പായിപ്ര രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വി.ജെ. ജെയിംസില്‍നിന്ന് സ്വീകരിച്ച് എഴുത്തുകാരന്‍ ടി.കെ. ശങ്കരനാരായണന്‍ പുസ്തക പ്രകാശനം നിര്‍വഹിക്കും. മാധ്യമം ദിനപത്രത്തിലെ ജീവനക്കാരനാണ് നൗഷാദ് പെരുമാതുറ

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp