spot_imgspot_imgspot_img

ഡോ ഷഹ്നയുടെ ആത്മഹത്യ; പ്രതികരണവുമായി വി ഡി സതീശൻ

Date:

തിരുവനന്തപുരം: ഡോ ഷഹ്നയുടെ ആത്മഹത്യ കേസിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്. ഡോ. ഷഹ്നയുടെ ആത്മഹത്യ കുറിപ്പിലെ വരികൾ ഇനിയെങ്കിലും കേരളത്തിന്റെ കണ്ണ് തുറപ്പിക്കണമെന്ന് വി ഡി സതീശൻ പറഞ്ഞു.

പെൺകുട്ടികളോ അവരുടെ കുടുംബമോ മാത്രമല്ല മക്കൾക്കൊപ്പം നിൽക്കുന്ന ഓരോരുത്തരും സ്ത്രീധനത്തിനെതിരെ ധൈര്യപൂർവം പ്രതികരിക്കണമെന്നും ഡോ. ഷഹനയുടേതിന് സമാനമായ നിരവധി ദുരനുഭവങ്ങള്‍ മുന്നിലുണ്ടെങ്കിലും ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കുടുംബങ്ങളിലും സമൂഹത്തിലാകെയും സ്ത്രീധനത്തിന് എതിരായ ഒരു മനോനില പാകപ്പെട്ടു വരേണ്ടതുണ്ട്. ഇക്കാര്യത്തില്‍ വനിതാ കമ്മിഷനും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും നിര്‍ണായക പങ്കുണ്ട്.
സ്ത്രീധന നിരോധന നിയമം നിലവിലുണ്ടെങ്കിലും അതും കാലഘട്ടത്തിന് അനുസരിച്ച് പരിഷ്‌ക്കരിക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഉഷ്ണതരംഗം: മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ഉഷ്ണതരംഗം മൂലമുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി...

ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22 മുതൽ കൊച്ചിയിൽ

കൊച്ചി: ഈ വർഷത്തെ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22...

വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനം; പ്രാദേശിക ടാക്‌സി ഡ്രൈവർമാർക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനമെന്ന് പരാതി. ഓൺലൈൻ...

പിഎൻജി കണക്ഷനുള്ളവർ എൽപിജി സറണ്ടർ ചെയ്യണം

തിരുവനന്തപുരം: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷൻ ലഭിച്ച ഉപഭോക്താക്കൾ തങ്ങളുടെ...
Telegram
WhatsApp