തിരുവനന്തപുരം: സംവിധായകരെ ലിംഗഭേദമനുസരിച്ച് വിശേഷിപ്പിക്കേണ്ടതില്ലെന്നും കഴിവുകളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടതെന്നും പോർച്ചുഗീസ് സംവിധായിക റിത അസവേദോ ഗോമസ് .’വനിതാ സംവിധായിക’ എന്ന അഭിസംബോധന താൻ ഇഷ്ടപ്പെടുന്നില്ല . സാമൂഹികമായ വലിയ വെല്ലുവിളികളെ മറികടന്നാണ് താൻ സംവിധായികയായതെന്നും രാജ്യാന്തര ചലച്ചിത്രമേളയുടെ ഇൻ കോൺവർസേഷനിൽ അവർ പറഞ്ഞു.
വ്യത്യസ്ത ഭാഷകളിലെ സിനിമ ലോകത്തിന്റെ എല്ലാ കോണുകളിലുമെത്താൻ ഒ ടി ടി പ്ലാറ്റ് ഫോമുകൾ ഉപകരിക്കുന്നതായും മേളയിലെ രാജ്യാന്തര മത്സരവിഭാഗം ജൂറി കൂടിയായ റിത പറഞ്ഞു.സരസ്വതി നാഗ രാജൻ ചർച്ചയിൽ മോഡറേറ്ററായിരുന്നു