spot_imgspot_imgspot_img

വോട്ടർ പട്ടിക ഡിസംബർ 19 വരെ പേര് ചേർക്കാം

Date:

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവനന്തപുരം ജില്ലാ ഇലക്ടറൽ റോൾ ഒബ്‌സർവർ ഡോ.ദിവ്യ.എസ്. അയ്യരുടെ സന്ദർശനത്തോടനുബന്ധിച്ച് ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് അധ്യക്ഷത വഹിച്ചു. സ്‌പെഷ്യൽ സമ്മറി റിവിഷനുമായി ബന്ധപ്പെട്ട് റോൾ ഒബ്‌സർവറുടെ ജില്ലയിലെ ആദ്യ സന്ദർശനമായിരുന്നു.

അർഹതയില്ലാത്ത ഒരു വ്യക്തിപോലും വോട്ടർ പട്ടികയിൽ ഇടം നേടരുതെന്നും വോട്ടർ പട്ടിക എല്ലാ വോട്ടർമാരിലേക്കും എത്തുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ഇലക്ടറൽ റോൾ ഒബ്‌സർവർ പറഞ്ഞു. വോട്ടർ പട്ടികയിൽ സുതാര്യത ഉറപ്പ് വരുത്തുന്നുതിന് വില്ലേജ് ലെവൽ ഓഫീസർമാരും ബൂത്ത് ലെവൽ ഓഫീസർമാരും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും നിർദേശിച്ചു. 2,730 ബൂത്തുകളാണ് ജില്ലയിലുള്ളത്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ യുവ വോട്ടർമാരുടെ സാന്നിധ്യം ഉറപ്പാക്കുന്നതിന് ഇലക്ടറൽ ലിറ്ററസി ക്ലബുകളിലൂടെ ബോധവത്കരണ ക്ലാസുകൾ നൽകും.

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഡിസംബർ 19 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ജനുവരി അഞ്ചിനാണ് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്.

തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ സബിൻ സമീദ്, തഹസിൽദാർമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പമ്പ് ജീവനക്കാരന്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച് പണം കവർന്നു; രണ്ടുപേർക്കെതിരെ കേസ്

​കഴക്കൂട്ടം: പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പെട്രോൾ പമ്പ് ജീവനക്കാരനെ...

മുരുക്കുംപുഴ തോപ്പ് മുക്ക് – വരിക്കുമുക്ക് റോഡിൽ ഓട നിർമ്മാണം ആരംഭിച്ചു

കഴക്കൂട്ടം: ചിറയിൻകീഴ് - കണിയാപുരം റോഡിൽ വർഷങ്ങളായി യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയ വെള്ളക്കെട്ടിന്...

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...
Telegram
WhatsApp